
മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബത്ത’. പ്രശസ്ത സംവിധായകൻ ബാലാജി തരണീധരൻ സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിലും നിരൂപകർക്കിടയിലും ഒരുപോലെ മികച്ച പ്രശംസകളേറ്റുവാങ്ങിയാണ് പ്രദർശനം തുടരുന്നത്.
വിജയ് സേതുപതിയുടെ തകർപ്പൻ അഭിനയപ്രകടനവും വേറിട്ട പ്രമേയവുമാണ് ചിത്രത്തെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയത്. ഇതിനിടയിൽ ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫിക്സ് (Netflix) സ്വന്തമാക്കിയതായുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.
തിയേറ്റർ റൺ പൂർത്തിയാക്കിയ ശേഷമായിരിക്കും ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുക. നെറ്റ്ഫിക്സ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയെങ്കിലും കൃത്യമായ റിലീസ് തിയ്യതിയോ സമയമോ ഇതുവരെ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഉടൻ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.












