
‘ജയിലർ’ സിനിമകളിൽ രജനികാന്തിന്റെ കൊച്ചുമകനായി വേഷമിട്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ യുവതാരം ഋത്വിക് ജ്യോതിരാജ് വെറുമൊരു ബാലതാരം മാത്രമല്ല. വെറും പതിമൂന്നാം വയസ്സിൽ അഭിനയത്തോടൊപ്പം സ്വന്തമായി സംരംഭം നടത്തി ലക്ഷങ്ങൾ ഉണ്ടാക്കുന്ന ഒരു കൊച്ചു സംരംഭകൻ കൂടിയാണ് ഈ കോയമ്പത്തൂർ സ്വദേശി.
കോഡിങ്ങിനോടും റോബോട്ടിക്സിനോടുമുള്ള അടങ്ങാത്ത താൽപര്യമാണ് ഋത്വിക്കിനെ ഈ വഴിയിലേക്ക് നയിച്ചത്. വെബ്സൈറ്റുകൾ നിർമ്മിക്കാനും പൈത്തൺ കോഡിങ് വഴിയും സ്വന്തമായി സംരംഭം ആരംഭിച്ച താരം, സുഹൃത്തുക്കളുടെ സഹായത്തോടെ ഉൽപ്പന്നങ്ങളും കോഴ്സുകളും ഓൺലൈൻ വഴി നൽകിവരുന്നുണ്ട്. യൂട്യൂബ് വിഡിയോകളിലൂടെ ശ്രദ്ധനേടി ‘സർദാർ’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട ഋത്വിക്, ജയിലറിന്റെ രണ്ട് ഭാഗങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.












