മഞ്ജു വാര്യര്‍ക്കെതിരെ പരാതിയുമായി പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍

വീട് വാഗ്ദാനംചെയ്ത് കബളിപ്പിച്ചെന്നു മഞ്ജു വാര്യര്‍ക്കെതിരേ ആദിവാസി കുടുംബങ്ങളുടെ പരാതി. പ്രളയത്തെ തുടര്‍ന്ന് വീട് നഷ്ട്ടപ്പെട്ട 57 ആദിവാസി കുടുംബൾക്ക് വീട് വെച്ച നൽകാം എന്ന് വാഗ്ദാനം നൽകിയിരുന്നു. 2017 ജനുവരി 20ന് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട് കലക്ടര്‍ക്കും പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയിരുന്നു.
57 കുടുംബങ്ങള്‍ക്ക് ഒന്നേമുക്കാല്‍കോടി ചെലവില്‍ വീട് നിര്‍മിച്ചുനല്‍കാന്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുന്നതല്ലെന്നും  ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു സംഭവം കൂടുതൽ വിവാദമായപ്പോള്‍ മഞ്ജു വാര്യർ പറഞ്ഞത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മഞ്ജുവാര്യരുടെ വീടിനു മുമ്ബില്‍ കുടില്‍കെട്ടി സമരം നടത്താന്‍ കുടുംബങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആദിവാസി ക്ഷേമമന്ത്രി എ.കെ. ബാലന്‍ ഇടപെട്ട് സമരം മാറ്റിവയ്പ്പിക്കുകയായിരുന്നു.