നടി അനഘ അഭിനയ ജീവിതം അവസാനിപ്പിച്ചു: കാരണം വെളിപ്പെടുത്തി താരം

അനുപമ എന്ന ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയയായ ഹിന്ദി നടി അനഘ അഭിനയ ജീവിതം അവസാനിപ്പിച്ചു. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.വിശ്വാസപരമായ കാരണങ്ങളാലാണ് അഭിനയ ജീവിതം അവസാനിപ്പിക്കുന്നതെന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ അനഘ പറഞ്ഞു.…

അനുപമ എന്ന ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയയായ ഹിന്ദി നടി അനഘ അഭിനയ ജീവിതം അവസാനിപ്പിച്ചു. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.വിശ്വാസപരമായ കാരണങ്ങളാലാണ് അഭിനയ ജീവിതം അവസാനിപ്പിക്കുന്നതെന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ അനഘ പറഞ്ഞു.

അനഘ ഭോസ്‍ലയുടെ ഇന്‍സ്റ്റാഗ്രാം കുറിപ്പ്:

എനിക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും കരുതലിനും നന്ദി. എന്‍റെ തീരുമാനത്തെക്കുറിച്ച് അറിയാത്തവര്‍ക്കായി പറയുന്നു, ഞാന്‍ സിനിമയും സീരിയലുമെല്ലാം ഉപേക്ഷിക്കുകയാണ്. നിങ്ങള്‍ എല്ലാവരും എന്‍റെ തീരുമാനത്തെ ബഹുമാനിക്കുമെന്നും പിന്തുണയ്ക്കുമെന്നും കരുതുന്നു.

എന്‍റെ മതപരമായ വിശ്വാസങ്ങള്‍ക്കും ആത്മീയ ജീവിതത്തിനും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. നിങ്ങള്‍ കര്‍മം ചെയ്യുക, എന്നാല്‍ അത് നിങ്ങളുടെ ആത്മീയ ജീവിതത്തെ ദുര്‍ബലമാക്കുന്നതാകരുത്. ഞാന്‍ വിശ്വസിക്കുന്നു, ഭഗവാന്‍ കൃഷ്ണനില്‍ നിന്ന് അകന്നുപോകുന്ന സാഹചര്യങ്ങളില്‍ നിന്ന് നിങ്ങള്‍ മാറി നില്‍ക്കുമെന്ന്.