എന്റെ പല ഇഷ്ടങ്ങളും മറ്റുള്ളവർക്കായി മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്, നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ: അമല പോൾ

സ്വകാര്യ ജീവിതത്തിലും സിനിമ ജീവിതത്തിലും ഉയർച്ചകളും താഴ്ച്ചകളും പല തവണ നേരിട്ട വ്യക്തിയാണ് തെന്നിന്ത്യൻ താര സുന്ദരി അമല പോൾ.വ്യക്തി ജീവിതത്തിലിൽ തിരിച്ചടികൾ നേരിട്ട സമയത്താണ് സിനമകളിലും പരാജയം നേരിടുന്നത്. ജീവിതത്തിൽ പലതരം ആൾക്കാരെ തിരിച്ചറിയാൻ ഞാൻ പഠിച്ചു എന്നും അമല പോൾ പറഞ്ഞു.

തന്റെ പല ഇഷ്ടങ്ങളും സന്തോഷങ്ങളും മറ്റുള്ളവർക്കായി മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട് എന്നും ഒരു സമയമാവുമ്പോൾ നാം ഒന്ന് തിരിഞ്ഞ് നോക്കണം നമുക്ക് വേണ്ടി നമ്മൾ എപ്പോഴെങ്കിലും ജീവിച്ചിട്ടുണ്ടോ എന്ന് സ്വയം ചോദിച്ചു തുടങ്ങും ഇത്രയും കാലം അങ്ങനെയായിരുന്നു ഞാനും , ജീവിതത്തിൽ പലപ്പോഴുംഎന്റെ ഇഷ്ടങ്ങൾക്ക് ഞാൻ പ്രാധാന്യം കൊടുത്തിരുന്നില്ലെന്നും അതെല്ലാം ഇപ്പോൾ ഞാൻ തിരിച്ചറിയുന്നുവെന്നും താരം പറഞ്ഞു.

ഇപ്പോഴാണ് ഞാൻ സ്വയം സ്നേഹിച്ച് തുടങ്ങിയത്. ഇന്ന് എന്റെ ഏറ്റവും വലിയ സന്തോഷം എനിക്കെന്നെ തിരിച്ചുകിട്ടി എന്നതാണ്, ഞാൻ എന്നെ കണ്ടെത്തിയെന്നാതണ് . അതേസമയം അമല പോൾ നായികയാവുന്ന ടീച്ചർ ഇന്ന് റിലീസിനെത്തുകയാണ്. സംവിധായകൻ വിവേക് ഒരുക്കിയ ചിത്രത്തിൽ ദേവിക എന്ന കഥാപാത്രമായാണ് അമല പോൾ എത്തുന്നത്. അമല മമ്മൂട്ടി നായകനാകുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്