മോഹൻലാലിനെ പോലെ മറ്റൊരു സൂപ്പർസ്റ്റാറും അങ്ങനെ നിൽക്കില്ല!ആ കാര്യത്തിൽ അദ്ദേഹത്തെ റെസ്‌പെക്ട് ചെയ്‌യതേ പറ്റൂ, ആസിഫ് അലി 

ഇന്നും മലയാളികൾ ആവേശത്തോടെ കാണുന്ന ഒന്നാണ് സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്, സി സി എല്ലിന്റെ ആദ്യ രണ്ടു സീസണുകളിലും ടീമിനൊപ്പം നിന്നത് നടൻ മോഹൻലാൽ ആയിരുന്നു, ചില മത്സരങ്ങളിൽ അദ്ദേഹം കളിക്കുകയും ചെയ്യ്തിരുന്നു. ഇത് സോഷ്യൽ മീഡിയിൽ ട്രോളുകൾ ആയി എത്തുകയും ചെയ്യ്തിരുന്നു, എന്നാൽ ഈ കാര്യത്തിൽ പ്രതികരിച്ചെത്തുകയാണ് നടൻ ആസിഫ് അലി, സ്റ്റാർഡം നോക്കാതെ ഈ കാര്യത്തിൽ മുന്നിട്ടിറങ്ങിയ സൂപ്പർസ്റ്റാർ ആണ് ലാലേട്ടൻ ആസിഫ് പറയുന്നു

അതിനെ അദ്ദേഹത്തെ ട്രോളുക അല്ല വേണ്ടത്, പകരം റെസ്‌പെക്ട് നൽകുകയാണ് വേണ്ടത്, ലാലേട്ടനെ പോലൊരു സൂപ്പർസ്റ്റാർ അങ്ങനെ അതിൽ നിൽക്കില്ല, പല ഇൻഡസ്ട്രികളുമുണ്ടല്ലോ അതിൽ സ്റ്റാർഡം ഒരാൾ മാത്രമാണ് ലാലേട്ടൻ എന്നാൽ അദ്ദേഹം തന്റെ സ്റ്റാർഡം നോക്കാതെയാണ് ഈ സി സി  എല്ലിൽ പങ്കെടുക്കുന്നത്

ലാലേട്ടൻ മാത്രമാണ് അതിൽ ഒരു ഓവറൊക്കെ എറിഞ്ഞിട്ടുള്ളു. അതിൽ പലരും അദ്ദേഹത്തെ ട്രോൾ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്, വൈഡ് എറിഞ്ഞു, ഫീൽഡ് ചെയ്യാൻ നില്കുന്നു,ക്യാച് മിസ് ആയി അങ്ങനെ പല രീതിയിലും ട്രോൾ ചെയ്യുന്നുണ്ട്, എന്നാൽ അദ്ദേഹത്തെ ഈ കാര്യത്തിന് ബഹുമാനിക്കുവാണ്  വേണ്ടത് ആസിഫ് പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്