ജിന്റോയുടെ കരണം പുകച്ച് ജാസ്മിൻ; ബിഗ്ഗ്‌ബോസിലെ പ്രതികാരമെന്ന് ആരാധകർ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ൽ ഏറെ ശ്രദ്ധ നേടിയ താരങ്ങളായിരുന്നു ഗബ്രി, ജാസ്മിന്‍, ജിന്റോ, അർജുന്‍, ശ്രീതു എന്നിവർ. ബിഗ് ബോസിൽ ബദ്ധ ശത്രുക്കളായിരുന്ന ഇരുവരും എന്നാൽ ബിഗ് ബോസിന് ശേഷം നല്ല സുഹൃത് ബന്ധമാണ് നിലനിർത്തുന്നത് .  ഇരുവരും ഒരുമിച്ചുള്ള വിഡിയോകൾക്ക് മികച്ച പ്രേക്ഷക പ്രതികരണവും ലഭിക്കാറുണ്ട് .  ഇപ്പോഴിതാ ഒരിക്കല്‍ കൂടെ ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാർഡ് ഷൂട്ടിങ്ങിനോട് അനുബന്ധിച്ചായിരുന്നു ബിഗ് ബോസ് താരങ്ങളുടെ ഈ  കൂടിച്ചേരൽ . എല്ലാവരും ഒരുമിച്ച് സെല്‍ഫിയൊക്കെ എടുത്താണ് പിരിഞ്ഞത്. ഗബ്രിയും ജാസ്മിനും ഒരുമിച്ചാണ് പരിപാടിയിലേക്ക് എത്തിയത്. പരിപാടിയിലേക്ക് വരുന്നതിന്റേയും മറ്റ് താരങ്ങളെ കണ്ടെതിന്റേയുമെല്ലാം വിശേഷങ്ങള്‍ ഗബ്രി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

പരിപാടിയുടെ ഭാഗമായി ജാസ്മിനും ഗബ്രിയും ഒക്കെ അണിനിരക്കുന്ന ഒരു സ്കിറ്റും ഉണ്ടായിരുന്നു. സെപ്റ്റംബർ 7, 8 തിയതികളിലായി സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ പ്രമോയും പുറത്ത് വന്നിട്ടുണ്ട്. സ്കിറ്റില്‍ ജാസ്മിന്‍ നാഗവല്ലിയായി എത്തുമ്പോള്‍ ജിന്റോയാണ് രാമനാഥന്‍ ആയി വരുന്നത് ഒപ്പം നകുലനായി ഗബ്രിയും വരുന്നുണ്ട്. രസകരമായ ഒരു സ്‌കിറ്റാണ് ജാസ്മിനും ജിന്റോയും തമ്മിൽ ചെയ്തിരിക്കുന്നതെന്ന് പ്രോമോ വിഡിയോയിൽ നിന്നും മനസിലാകുന്നതാണ്.

സ്കിറ്റിന്റെ ഭാഗമായി തന്നെ നാഗവല്ലി, രാമനാഥനെ അടിക്കുന്ന രംഗവുമുണ്ട്. ഇത് സൂചിപ്പിച്ചുകൊണ്ട് “ബിഗ് ബോസില്‍ സാധിക്കാത്തത് ജിന്റോയ്ക്കിട്ട് ജാസ്മിന്‍ ഇവിടെ അങ്ങ് തീർത്തു” എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും ഈ സ്കിറ്റ് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

അതേസമയം, സ്കിറ്റിലേക്ക് വേണ്ട രംഗങ്ങള്‍ ഷൂട്ട് ചെയ്യാനായി തിരുവനന്തപുരത്തെ ഒരു തറവാട്ട് വീട്ടിലേക്ക് മറ്റ് അണിയറ പ്രവർത്തകർക്കൊപ്പമായിരുന്നു ജാസ്മിനും ഗ്രബിയും എത്തിയത്. ഇതെല്ലാം ഗബ്രി തന്റെ വ്ളോഗിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്.

റിഹേഴ്‌സലിനെ കുറിച്ച് ഗബ്രി വിവരിക്കുന്നതിങ്ങനെ … റിഹേഴ്സലിനായി ജാസ്മിന്‍ ആദ്യം തന്നെ പോയി. താന്‍ വൈകിയാണ് സ്റ്റുഡിയോയിലേക്ക് എത്തിയത്. അപ്പോഴേക്കും ജാസ്മിന്റെ നാഗവല്ലി ആയി ഏകദേശം സെറ്റ് ആയിരുന്നുവെന്നും വലിയ എക്സ്പ്രഷനൊക്കെ ഇട്ട് ജിന്റോയ്ക്കൊപ്പം പെർഫോമന്‍സ് ചെയ്യുന്നത് കണ്ടുവെന്നും ഗബ്രി പറയുന്നു. എന്നാൽ തന്റെ ഡാൻസ് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. മൈക്കിള്‍ ജാക്സന്റെ കുറച്ച് സ്റ്റെപ്സ് ആണെന്നും ഗബ്രി തമാശ രൂപേണ ചിരിച്ചുകൊണ്ട് പറയുന്നു.

അതേസമയം, അർജുന്‍ – ശ്രീതു എന്നിവർ അണിനിരക്കുന്ന ഡാന്‍സ് പ്രോഗ്രാമും ടെലിവിഷന്‍ അവാർഡിന്റെ ഭാഗമായിട്ടുണ്ട്. ഇതിന്റെ പ്രമോയും വിശേഷങ്ങളുമൊക്കെ ഏഷ്യാനെറ്റ് തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് ഇത്തരം ഒരു വേദിയില്‍ ഇങ്ങനെ ഒരു പെർഫോമന്‍സെന്നാണ് അർജുന്‍ പറയുന്നത്. താന്‍ നേരത്തെ തന്നെ ഏഷ്യാനെറ്റിന്റെ ഇത്തരം വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ടെന്ന് ശ്രീതു പറയുമ്പോള്‍ എന്നെ സംബന്ധിച്ച് ജീവിതത്തില്‍ ആദ്യമാണ് ഇതുപോലെയുള്ള പരിപാടികള്‍ എന്നാണ് അർജുന്റെ പ്രതികരണം.

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രണ്ട് കോംബോ ആയിരുന്നു ജാസ്മിൻ ഗബ്രി, അർജുൻ ശ്രീതു കോംബോ. ബിഗ്ഗ്‌ബോസ് അവസാനിച്ചു മാസങ്ങൾ പിന്നിട്ടെങ്കിലും നിരവധി ആരാധകർ ഇന്നും താരങ്ങൾക്കുണ്ട്. ബിഗ്ഗ്‌ബോസിന്‌ ശേഷം ഏഷ്യാനെറ്റിൽ കൂടി ഈ കോംബോ വീണ്ടും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇവരുടെ ആരാധകർ .