
ബിഗ് ബോസ് ഷോയിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച താരമാണ് റോബിൻ .റോബിനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയവും ഫോട്ടോ ഷൂട്ടും ആരാധകർ ആഘോഷിച്ചിരുന്നു .ബിഗ് ബോസ് ഷോയിലൂടെ താരം ദില്ഷായുമായി പ്രണയത്തിലായിരുന്നു എന്നാൽ റോബിൻ ഷോയുടെ അവസാന വേളയിൽ പുറത്താക്കുകയും ചെയ്തു .തുടർന്ന് താരം ആരതി പൊടിയുമായുള്ള വിവാഹ നിശ്ചയ വാർത്തയാണ് ആരാധകരോട് പങ്കുവച്ചിരുന്നത് .
ഇപ്പോൾ റോബിന് കടുത്ത ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്നുള്ള പരിശോധനയിൽ തന്റെ മുക്കിലെ ഗ്രോത് കാരണമാണ് എന്ന് കണ്ടെത്തി ശാസ്ത്രക്രിയയിലേക് നീങ്ങുകയായിരുന്നു .ശസ്ത്രക്രിയ നടന്ന സമയത്തു ആരതി പൊടിയും തീയേറ്ററിൽ ഉണ്ടായിരുന്നതായാണ് വാർത്തകൾ .എന്നാൽ ആ രംഗങ്ങൾ തനിക്കു കണ്ടു നിൽക്കാൻ കഴിഞ്ഞില്ലെന്നും താൻ ഒരു കോണിൽ മാറി നിന്നുവെന്നും ആരതി പറയുന്നു .
‘ഇഞ്ചക്ഷൻ പോലും പേടിയുള്ള ഞാൻ ഓപ്പറേഷൻ നടന്നപ്പോൾ റോബിൻ ചേട്ടനൊപ്പം ബൈ സ്റ്റാന്ററായി ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ കയറി. വലിയ കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് കരുതിയാണ് ധൈര്യത്തോടെ കയറിയത്. പൊതുവെ ഓപ്പറേഷൻ തിയേറ്ററിൽ പേഷ്യന്റിനൊപ്പം ബൈസ്റ്റാന്ററെ പ്രവേശിപ്പിക്കില്ല. റോബിൻ ചേട്ടൻ ഡോക്ടറോട് റിക്വസ്റ്റ് ചെയ്ത് അനുവാദം വാങ്ങിയതിനാലാണ് ഞാൻ കയറിയത് എന്നും ആരതി ആരാധകരോട് പറയുന്നു .

എന്നാൽ ഇപ്പോൾ റോബിൻ ചേട്ടൻ സുഖമായിരിക്കുന്നു. മുഖത്ത് മുഴുവൻ നീരുണ്ട്. അതിനാലാണ് വീഡിയോയിൽ വരാത്തത്. മൂക്കിന് മുകളിലുള്ള സ്റ്റിച്ച് എടുത്തു. ഒരു മാസം എടുക്കും എല്ലാം മാറി വരാൻ’, എന്ന് ആരതി പറയുന്നു.റോബിൻ ഇപ്പോൾ ഓക്കേ ആണ് എന്നാണ് ആരതി ആരാധകരോട് പങ്കുവെക്കുന്നത് .ഇനി താൻ തന്റെ വിവാഹ വസ്ത്രം തയ്യാറാക്കാൻ പോകുകയാണ് ഇല്ലെങ്കിൽ എൻഗേജ്മെന്റിനു സംഭവിച്ചതുപോലെ ബുദ്ധി മുട്ടും എന്നും ആരാധകരോട് പറയുന്നു .നിരവധി പേരാണ് പ്രാർത്ഥനയുമായി , ആരതി പോസ്റ്റ് ചെയ്ത പോസ്റ്റിനു ചുവടെ എത്തിയിരുന്നത് .











