
സിനിമ റിവ്യൂകൾ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടയാളാണ് ആറാട്ടണ്ണൻ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വർക്കി. വലിയ വിവാദങ്ങളാണ് സന്തോഷ് വർക്കിയെ ചുറ്റിപ്പറ്റിയുണ്ടായിട്ടുള്ളത്. എന്നാൽ, സന്തോഷ് വർക്കി തന്നെ വിളിക്കാറുണ്ട് എന്നുള്ള നടി അനാർക്കലിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുള്ളിയെ അങ്ങനെ റോങ്ങ് ആയിട്ടൊന്നും തോന്നിയിട്ടില്ലെന്നും 20 സെക്കന്റിൽ കൂടുതൽ സംസാരിക്കാറില്ലെന്നുമാണ് അനാർക്കലി പറയുന്നത്. പലരും വിവാദമാക്കാൻ ആഗ്രഹിക്കുന്ന ഈയൊരു കാര്യത്തെ വളരെ ബോൾഡായി അവതരിപ്പിച്ച അനാർക്കലിക്ക് സോഷ്യൽ മീഡിയയിൽ പ്രശംസയുടെ ലഭിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ആഷിഷ് ജെ എന്ന സിനിമ പ്രേമിയുടെ ഒരു പോസ്റ്റ് വൈറലാകുന്നുണ്ട്.
ആഷിഷിന്റെ പോസ്റ്റ് ഇങ്ങനെ
” ആറാട്ടണ്ണൻ ഇടയ്ക്ക് എന്നേ വിളിക്കാറുണ്ട്…. ????
എനിക്ക് പുള്ളിയെ അങ്ങനെ റോങ്ങ് ആയിട്ടൊന്നും തോന്നിയിട്ടില്ല… ????
പുള്ളിയൊരു 20 സെക്കന്റിൽ കൂടുതൽ സംസാരിക്കാറില്ല. എന്നെ ബുദ്ധിമുട്ടിക്കത്തെയില്ല….????
എന്തേലും പരിപാടിയിൽ ഇരിക്കുമ്പോൾ ഫോൺ എടുത്തില്ലേൽ പുള്ളി വിളിച്ചോണ്ടേയിരിക്കും. ഞാൻ പിന്നെ ബ്ലോക്ക് ഒന്നും ചെയ്യാൻ പോകില്ല. എനിക്ക് പാവം തോന്നും… ????
പുള്ളി ഇടയ്ക്ക് വിളിച്ചിട്ട് ‘ഹലോ… അനാർക്കലി വളരെ സുന്ദരിയാണ്…. അനാർക്കലി വളരെ ബോൾഡ് ആണ്… അപ്പോ ok… പുള്ളി അങ്ങനെയേ ഫോൺ വെയ്ക്കത്തുള്ളൂ… ???? ”
.
.
.
പലരും വിവാദമാക്കാൻ ആഗ്രഹിക്കുന്ന ഈയൊരു കാര്യത്തെ വളരെ ബോൾഡായി അനാർക്കലി അവതരിപ്പിച്ചു.












