
വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസമായിരുന്നു താൻ നാലാം വിവാഹം കഴിക്കാൻ പോകുകയാണെന്ന് നടൻ ബാല പ്രഖ്യാപിച്ചത്. ‘ഇനിയും തനിക്ക് കുടുംബം വേണം, കുട്ടികൾ വേണം, മനസമാധാനം വേണം. തന്റെ സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകരുത് എന്നായിരുന്നു ബാലയുടെ വാക്കുകൾ’.
ഇതോടെ ആരായിരിക്കും ബാലയുടെ വധു എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായി. ഇത്തവണ ഒരു നടിയെ ആയിരിക്കും ബാല വിവാഹം കഴിച്ചേക്കുക എന്ന അഭ്യൂഹങ്ങളും ഇതോടെ ഉയർന്നു. എന്നാൽ ഇതിനോടൊന്നും താരം പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ആരാധകരെ ഞെട്ടിച്ച് കൊണ്ട് തന്റെ മുറപ്പെണ്ണ് കൂടിയായ കോകികലയെ ബാല മിന്നുകെട്ടിയത്.
എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹത്തിന്റെ ചടങ്ങുകൾ. മൂന്നാം ഭാര്യ എലിസബത്തുമായി പിരിഞ്ഞതിന് പിന്നാലെ തന്റെ നാട്ടിലേക്ക് ബാല ഒരു യാത്ര നടത്തിയിരുന്നു. അന്നാണ് ആദ്യമായി ബാല തന്റെ മാമന്റെ മകൾ കൂടിയായ കോകിലയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. നാട്ടിലെ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ആയിരുന്നു കോകിലയെ കുറിച്ച് പറഞ്ഞത്.

‘ഇത് എന്റെ മുറപ്പെണ്ണുണ്ടാക്കിയ ഭക്ഷണമാണ്, മൂന്ന് വയസ് മുതൽ ഇവളെ ഞാൻ എടുത്ത് നടന്നതാണ് എന്നാണ് ബാല പറഞ്ഞത്. ഇതിന് പിന്നാലെ വീണ്ടും കോകിലയെ ചേർത്ത് പിടിച്ചുകൊണ്ട് മറ്റൊരു ഫോട്ടോ ബാല പങ്കുവെച്ചു. എൻ്റെ ത്യാഗങ്ങൾ ഭീരുത്വമല്ല. എൻ്റെ കൃതജ്ഞതയായി അതിനെ പരിഗണിക്കുക. 16 വർഷത്തിനു ശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു . അതിനർത്ഥം ഞാൻ എന്റെ ഭൂതകാലം മറന്നുവെന്നല്ല’, എന്ന വാക്കുകളോടെയായിരുന്നു ആ ഫോട്ടോ പങ്കുവെച്ചത്.
ഇതോടെ ഇരുവരുടേയും വിവാഹം കഴിഞ്ഞോയെന്ന തരത്തിൽ ചോദ്യങ്ങൾ ഉയർന്നെങ്കിലും അതിനോടും ബാല പ്രതികരിച്ചിരുന്നില്ല. അടുത്തിടെ ബാലയുടെ മുൻ ഭാര്യ അമൃതയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ബാല ലിവ് ഇൻ റിലേഷനിൽ കഴിയുകയാണെന്ന് ആരോപിച്ചിരുന്നു. മുൻ ഭാര്യയുടെ സഹോദരി അഭിരാമിയും ബലായിപ്പോൾ ലിവിങ് റിലേഷനിലാണെന്ന കാര്യം തുറന്നു പറഞ്ഞിരുന്നു.
‘തനിക്ക് 250 കോടിയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ് ബാല നേരത്തേ വെളിപ്പെടുത്തിയത്. ഈ സ്വത്തുക്കൾക്ക് അവകാശികൾ വേണമെന്നണ് ബാല പറഞ്ഞത്. അച്ഛൻ മരിച്ചതിന് പിന്നാലെ, സഹോദരങ്ങളും അമ്മയും ചേർന്ന് തനിക്ക് എഴുതി തന്ന സ്വത്തിനെ കുറിച്ചും ബാല തുറന്ന് പറഞ്ഞിരുന്നു. തന്റ സ്വത്ത് തട്ടി എടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 250 കോടി സ്വത്ത് എന്ത് ചെയ്യണമെന്ന് താൻ തീരുമാനിക്കും. ചിലപ്പോൾ, പാവപ്പെട്ട കുറെ പേരുടെ കല്യാണം നടത്തും അല്ലെങ്കിൽ ആശുപത്രി കെട്ടുമെന്നൊക്കെയാണ് നടൻ മാദ്ധ്യമങ്ങളോട് മുൻപ് പറഞ്ഞത്’.
എന്നാൽ കഴിഞ്ഞ ദിവസം അറസ്റ്റിനു ശേഷം പറഞ്ഞത് ‘ഉടൻ തന്നെ നിയമപരമായി വിവാഹം കഴിക്കും. കുഞ്ഞ് ജനിച്ചാൽ മാധ്യമപ്രവർത്തകർ കാണാൻ ഒരിക്കലും വരരുത് എന്നുമാണ് . പലരിൽ നിന്നും തനിക്ക് ഭീഷണി ഉണ്ടായിരുന്നതായും ബാല പറഞ്ഞിരുന്നു. ഭീഷണി കോളിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നടൻ പ്രതികരിച്ചിരുന്നു.
അതേസമയം നടൻ നിരന്തരം തന്റെ വ്യക്തിജീവിതത്തിലെ വിഷയങ്ങളുമായി സോഷ്യൽ മീഡിയയിലോ യൂട്യൂബ് ചാനലുകളിലോ വരുന്നത് പതിവാണ്. അമൃതയുമായി വേർപിരിഞ്ഞതിന് ശേഷം നടൻ ഡോക്ടർ എലിസബത്തിനെ ആയിരുന്നു വിവാഹം കഴിച്ചത്. ആ ബന്ധവും വേർപെടുത്തിയ ശേഷമാണിപ്പോൾ മുറപ്പെണ്ണായ കോകിലയെ നടൻ വിവാഹം കഴിച്ചത്. കോകില എന്റെ സ്വന്തക്കാരിയാണ്. ഞങ്ങൾ രണ്ട് പേരും പെട്ടെന്ന് സെറ്റായി. അതാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ താൻ പൂർണമായും സന്തോഷവാനാണെന്നാണ് ബാല പറഞ്ഞത്.











