നടി സായി പല്ലവി വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ ആദ്യ കണക്കുകൾ പുറത്ത്, നടിയുടെ വളർച്ച നിറഞ്ഞു നിൽക്കുന്നുവെന്ന് ആരാധകർ

വെറും 5,000 രൂപയ്ക്കാണ് സായ് പല്ലവി അവരുടെ സിനിമാ ജീവിതം ആരംഭിച്ചത്

ജൂനിയർ ആർട്ടിസ്റ്റായ നടി സായ് പല്ലവി തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഇന്ത്യൻ സിനിമാ രംഗത്തെ ഒരു പ്രമുഖ നടിയായി മാറിയിരിക്കുകയാണ്. അവരുടെ അഭിനയ കഴിവും, സ്ക്രീൻ പ്രസൻസുംഎല്ലാ൦ തന്നെ സോഷ്യൽ മീഡിയകളിൽ ശ്രെദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്, എന്നാലിപ്പോൾ സായ് പല്ലവിയെ കുറിച്ചും നടി പ്രതിഫലത്തില്‍ വീണ്ടും ഞെട്ടിക്കുന്ന മാറ്റം വരുത്തിയെന്നുമുള്ള കാര്യങ്ങളാണ് പുറത്തു വരുന്നത്. കൂടാതെ നടി ആദ്യം വാങ്ങിയ തുകയുടെ കണക്ക് വിവരങ്ങളും പുറത്ത് എത്തി. പ്രേമത്തില്‍ അഭിനയിക്കുന്നതിനും പത്ത് വര്‍ഷം മുന്‍പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സായ് പല്ലവി സിനിമയില്‍ അഭിനയിച്ചിരുന്നത്. കസ്തുരിമാന്‍ എന്ന സിനിമയില്‍ ഒരു കോളേജ് വിദ്യാര്‍ഥിനിയുടെ റോളായിരുന്നു നടി ചെയ്തത്.

പിന്നീട് തമിഴില്‍ തന്നെ ദൂം ദൂം എന്ന സിനിമയിലും നടി വന്ന് പോയി. ശേഷം 2015 ലാണ് അല്‍ഫോണ്‍സ് പുത്രന്‍ സായ് പല്ലവിയെ നായികയായി പരിചയപ്പെടുത്തുന്നത്. പല സിനിമകളിലെയും ഹിറ്റ് പാട്ടുകള്‍ക്കൊപ്പം ചുവടുകള്‍ വെച്ച് തരംഗമുണ്ടാക്കാനും സായ് പല്ലവിയ്ക്ക് സാധിച്ചിരുന്നു. ഇതെല്ലാം നടിയുടെ താരമൂല്യം വര്‍ധിപ്പിച്ചു. അങ്ങനെയാണ് ഒരു സിനിമയ്ക്ക് കോടികള്‍ വാങ്ങിക്കുന്ന നടിയായി അവര്‍ മാറുന്നത്. വെറും 5,000 രൂപയ്ക്കാണ് സായ് പല്ലവി അവരുടെ സിനിമാ ജീവിതം ആരംഭിച്ചത്.

എന്നാല്‍ അത് മാറി ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ആറ് കോടി രൂപയാണ് പ്രതിഫലമായി നടി വാങ്ങിക്കുന്നത്. ഇതിന് പുറമേ കര്‍ശന നിര്‍ദ്ദേശങ്ങളും, നിബന്ധനകളുമൊക്കെ വെച്ചാണ് സായ് അഭിനയിക്കാന്‍ എത്തുന്നത്. സിനിമയുടെ കഥ കേട്ട് തന്റെ കഥാപാത്രത്തിനുള്ള പ്രധാന്യവും മറ്റുമൊക്കെ മതിപ്പുണ്ടായാല്‍ മാത്രമേ നടി ഈ സിനിമ ഏറ്റെടുക്കുകയുള്ളു.