ഇത് എനിക് ഒരുപാട് സന്തോഷം തരുന്നു, ഞാൻ അത് ആസ്വദിക്കാറുമുണ്ട്!

aishwarya lekshmi about film
aishwarya lekshmi about film

മായാനദി എന്ന ചിത്രത്തിൽ കൂടി സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ ചിത്രത്തിൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ തന്റെ ആദ്യ കഥാപാത്രമായ അപ്പുവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് കിട്ടിയ ഏറ്റവും വലിയ തുടക്കം ആയിരുന്നു മായാനദിയിലെ അപ്പു. അതിനു ശേഷം എനിക്ക് കിട്ടിയ അവസരങ്ങൾ എല്ലാം അപ്പുവിനെ റെഫറൻസ് ആയി എടുത്തിട്ടുള്ളവ ആയിരുന്നു. തമിഴിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്. അവരും മായാനദി കണ്ടിട്ടാണ് വിളിക്കുന്നത്. മായാനദിയുടെ ട്രൈലെർ ആദ്യം ഇറങ്ങിയപ്പോൾ തന്നെ സൂപ്പർ ആണെന്ന് എന്റെ സുഹൃത്തുക്കൾ എല്ലാം പറഞ്ഞിരുന്നു. അത് എന്റെ ആത്മവിശ്വാസം ഒരുപാട് വർധിപ്പിച്ചിരുന്നു.

അതിനു ശേഷവും കുറെ അവസരങ്ങൾ എനിക്ക് വന്നു. അതെല്ലാം തന്നെ മായാനദിയിലെ അപ്പുവിനെ ബേസ് ചെയ്തിട്ടുള്ളത് ആയിരുന്നു. എന്നെ ഇപ്പോഴും കുറച്ച് പേര് ഇഷ്ട്ടപെടുന്നതിന്റെ കാരണവും അപ്പു തന്നെ ആണ്. ഞാൻ സിനിമയിൽ ഒരു തുടക്കകാരി മാത്രമാണ്. എനിക്ക് വേണ്ടി അല്ല അവർ കഥ എഴുതുന്നത്. അവരുടെ കഥയിലെ കഥാപാത്രം ആകാൻ എനിക്ക് കഴിയുമെന്ന് അവർക്ക് തോന്നുന്നത് കൊണ്ടാണ് അവർ അവരുടെ സിനിമയിലേക്ക് എന്നെ വിളിക്കുന്നത് തന്നെ. അത് കൊണ്ട് തന്നെ എനിക്ക് കൊടുക്കാവുന്നതിൽ മാക്സിമം നൽകിയാണ് ഞാൻ ഓരോ സിനിമയും ചെയ്യുന്നത്. നൂറു ശതമാനം ആത്മാർത്ഥതയും ഞാൻ അഭിനയത്തിൽ നൽകുന്നുണ്ട്. എനിക്ക് ഒരുപാട് സന്തോഷം തരുന്ന കാര്യം ആണ് അഭിനയം. അത് കൊണ്ട് തന്നെ ഞാൻ വളരെ ആസ്വദിച്ച് തന്നെയാണ് അഭിനയിക്കുന്നതും. ഐശ്വര്യ പറഞ്ഞു.

ഇപ്പോള്‍ മലയാള സിനിമ മേഖലയിലെ നിറഞ്ഞ സാനിധ്യമാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മുന്‍നിരയില്‍ കൈ നിറയെ അവസരങ്ങള്‍ ഉള്ള താരം. മായനദിയിലെ ചുംബന രംഗത്തില്‍ കൂടി വിവാദവും അതുപോലെ തന്നെ താരപധവിയും ശ്രിഷ്ടിച്ച ആളാണ്‌ ഐശ്വര്യ.