വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവിനൊരുങ്ങി അമല പോൾ

കരിയറിലും സ്വകാര്യ ജീവിതത്തിലും ചില തിരിച്ചടികൾ ഉണ്ടായതിനെത്തുടർന്നാണ് നടി അമല പോൾ ഒരു ബ്രേക്ക് എടുത്തത് . ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാകുകയായാണ് നടി അമല പോൾ. ഇതിനിടെ നടി വിവാഹ ജീവിതത്തിലേക്ക് കടക്കുകയും അമ്മയാവുകയും ചെയ്തു. അടുത്തിടെയാണ് താരത്തിന് ആൺകുഞ്ഞ് പിറന്നത്. ലെവൽ ക്രോസ് ആണ് നടിയു‌ടെ പുതിയ ചിത്രം. നവാ​ഗതനായ അർഫാസ് അയൂബ് ആണ് ചിത്രത്തിന്റെ സംവിധായകൻ. അമലയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ അർഫാസിപ്പോൾ. ഒരു ഓൺലൈൻ മീഡിയയുമായുള്ള അഭിമുഖത്തിലാണ് അര്ഫാസിന്റെ പ്രതികരണം.അമലയ്ക്ക് വേണ്ടിയുള്ള യാത്ര തുട‌ങ്ങിയിട്ട് കുറേ മാസങ്ങളായി എന്നും തനിക്ക് ആക്സസ് ഇല്ലായിരുന്നു. അമലയെ കിട്ടില്ലെന്ന് ഏകദേശം ഉറപ്പായ സ്ഥിതിക്ക് പലരും പറഞ്ഞത് അമലയെ കിട്ടിയില്ലെങ്കിൽ കുഴപ്പമില്ല, അമലയെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്, ആറ്റിറ്റ്യൂഡ് ഉണ്ടെന്നൊക്കെയാണ് എന്നാണു അർഫാസ് പറയുന്നത്. ഇങ്ങനെയുള്ള സംസാരം സംവിധായകരിൽ നിന്നും വരാൻ കാരണം അഭിനേതാക്കൾക്ക്വേ വേണ്ട സൗകര്യങ്ങൾ കിട്ടാത്തതാണ്. അവർ പെർഫോം ചെയ്യാൻ വരുന്ന കലാകാരൻമാരല്ലേ അവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പറ്റണം. നല്ല ആക്‌ടേർസ് ഒരുപാട് ചോദ്യം ചോദിക്കും.

കാരണം അവർക്ക് ഇംപ്രൂവ് ചെയ്യണം. അതിനാൽ താൻ കോൺഫിഡന്റായിരുന്നു. പക്ഷെ പ്രശ്നം വന്നാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല എന്നും അർഫാസ് പറയുന്നു. പക്ഷെ അമല സെറ്റിൽ വന്നപ്പോഴാണ് കേട്ടതെല്ലാം നുണയായിരുന്നു എന്ന് മനസിലായത് എന്നും അർഫാസ് വ്യക്തമാക്കുന്നുണ്ട്. . തനിക്ക് ഈ ക്യാരക്ടർ എത്ര നന്നായി വരണമെന്ന് ആ​ഗ്രഹമുണ്ടോ അത്രയും തന്നെയോ അതിൽ കൂടുതലോ അമലയ്ക്കുണ്ട്. തന്റെ ചോയ്സ് നന്നായതിൽ വളരെ സന്തോഷം തോന്നിയെന്നും സംവിധായകൻ വ്യക്തമാക്കി. ഇതേക്കുറിച്ച് അമല പോളും സംസാരിക്കുന്നുണ്ട്. തെലുങ്ക് സീരീസിന്റെ സംവിധായകൻ പവൻ കുമാറും ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. വർക്ക് ചെയ്യാൻ ബു​ദ്ധിമുട്ടാണെന്ന് കേട്ടു. പക്ഷെ കേട്ടത് പോലെയല്ല താങ്കളു‌ടെ പെരുമാറ്റമെന്നാണ് ആ സംവിധായകൻ പറഞ്ഞത് . ഒരാളെ നമുക്ക് എങ്ങനെയും ജഡ്ജ് ചെയ്യാം. അത് കാര്യമാക്കുന്നില്ലെന്നും അമല പോൾ വ്യക്തമാക്കി. അതേസമയം വലിയ സഹകരണ മനോഭാവത്തോടെ സിനിമാ പ്രൊമോഷനുകൾക്ക് മുടങ്ങാതെ എത്താൻ അമല പോൾ ശ്രമിക്കാറുണ്ട്. ആടുജീവിതത്തിന്റെ പ്രൊമോഷന് ​ഗർഭിണിയായിരിക്കയൊണ് അമല എത്തുന്നത്. പുതിയ ചിത്രം ലെവൽ ക്രോസിന്റെ പ്രൊമോഷനിലും താരം സജീവമാണ്. കുഞ്ഞ് പിറന്നിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ.

പ്രൊഫഷനോട് കാണിക്കുന്ന ഈ ആത്മാർത്ഥതയെക്കുറിച്ചും അമല പോൾ സംസാരിച്ചു. അരി വാങ്ങിക്കണ്ടേയെന്നാണ് ഇതേക്കുറിച്ച് താനെപ്പോഴും പറയാറെന്ന് അമല ചിരിച്ച് കൊണ്ട് വ്യക്തമാക്കി. അത്രയും സ്നേഹത്തോടെയാണ് താൻ ഓരോ കഥാപാത്രവും ചെയ്യുന്നത്. അത്രയും അധ്വാനമുണ്ട്. അർഫാസിന്റെ ആദ്യ പ്രൊജക്ടാണ്. പതിനാല് വർഷത്തെ അധ്വാനമാണ്. തനിക്ക് ഇന്ന് വേണമെങ്കിൽ പ്രൊമോഷനിൽ നിന്ന് മാറി നിൽക്കാം. പക്ഷെ രാത്രി ഉറങ്ങാൻ പറ്റില്ല. കുറ്റബോധം തോന്നുമെന്നും അമല പോൾ പറഞ്ഞു. മലയാളത്തിൽ നിന്ന് വന്ന ഇടവേളയെക്കുറിച്ചും അമല സംസാരിച്ചു. സ്വാഭാവികമായി വന്ന ഇടവേളയാണ് എന്നും ക‍ഡാവർ എന്ന സിനിമ നിർ‌മ്മിചിരുന്നു പിന്നീട് ലോക്ഡൗൺ വന്നു. അതോടെ വന്ന ഇടവേളയായിരുന്നെന്നും അമല പോൾ ചൂണ്ടിക്കാട്ടി. അതേസമയം പ്രൊമോഷൻ പരിപാടികളെ വസ്ത്രധാരണത്തെച്ചൊല്ലി അമല ഈയടുത്തായി വലിയ വിമർശങ്ങൾ കേൾക്കുന്നുണ്ട്. ഗർഭിണി ആയിരുന്നപ്പോഴും അമല ധരിച്ച വസ്ത്രങ്ങളുടെ പേരിൽ വലിയ പഴി കേട്ടിരുന്നു .അതിപ്പോൾ അമ്മയായ ശേഷവും കേൾക്കുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കുറ്റപ്പെടുത്തലാണ് തന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളുടെ പേരിൽ കേൾക്കേണ്ടി വരുന്നത്. ജൂലായ് 26നാണു ലെവൽ ക്രോസ് റിലീസ് ആകുന്നത്ഹ്. ആസിഫ് അലി, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിൽ അമലയ്ക്കൊപ്പം അഭിനയിച്ചത്. ഒരു മിസ്റ്ററി ത്രില്ലറാണ് ലെവൽ ക്രോസ്. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പിള്ളയാണ് സിനിമ നിർമ്മിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സംവിധായകൻ അർഫാസ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.