
മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് നടി ആര്യ അനില്‍. താരം വിവാഹ വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തിയ സംഭവം വിവാദമായിരുന്നു. രഞ്ജിത്ത് കൃഷ്ണന് എന്ന വ്യക്തിയാണ് തങ്ങള്‍ തമ്മില്‍ പ്രണയമായിരുന്നെന്ന് ആരോപിച്ച് രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നല്കി ആര്യയും കുടുംബവും തന്നില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും യുവാവ് ആരോപിച്ചിരുന്നു.
ഇപ്പോഴിതാ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആര്യ. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ആര്യ വിശദീകരണവുമായി എത്തിയത്. തന്റെ അച്ഛനുമായി സാമ്പത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ് രഞ്ജിത്ത് കൃഷ്ണന് എന്ന വ്യക്തിയെന്നും ആര്യ വ്യക്തമാക്കുന്നു.

ഹലോ ഫാമിലി, എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാന്‍ ഈ നിലയില്‍ എത്താന്‍ എന്റെ കൂടെ നിന്നവര്‍ക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ശരത്തേട്ടനുമായി എന്‍ഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം ചെയ്തത് എന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവര്ക്കും അറിയാവുന്നതാണ്. ഈ നാല് വര്‍ഷത്തിനിടയില്‍ നടന്ന എന്റെ വിവാഹ നിശ്ചയം, വിവാഹം എല്ലാം തന്നെ പബ്ലിക് ആയി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകളാണ്. ആ സമയത്ത് ഒന്നും തന്നെ എനിക്കെതിരെ ഉന്നയിക്കാത്ത ആരോപണങ്ങളാണ് എന്നെയും എന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
സന്തോഷകരമായി പോകുന്ന എന്റെ ഈ ജീവിതത്തെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ഇപ്പോള്‍ എനിക്കെതിരെ ഫെയ്ക്ക് അലിഗേഷന് നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണന് എന്ന വ്യക്തി എന്റെ അച്ഛനുമായി സാമ്പത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ്. അതിന്റെ പേരില്‍ എന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ആണ് അയാള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആര്‍ട്ടിസ്റ്റും ഇന്‍ഫ്ലുവന്‍സറും ആയ എനിക്കെതിരെ ഇത്തരത്തില്‍ ഒരു ഫേക്ക് എലിഗേഷന്‍ നടത്തിയാല്‍ അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന വ്യക്തമായ പ്ലാനിങ് ഓടുകൂടിയാണ് ഇത് ചെയ്തിരിക്കുന്നത്.

മുഖം പോലും കാണിക്കാതെ ഇപ്പോള്‍ അയാള്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നും തന്നെ വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുകള്‍ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ പുറത്തു കാണിച്ചിട്ടില്ല. രഞ്ജിത്ത് കൃഷ്ണന് എന്ന വ്യക്തി പുറത്തുവിട്ട വീഡിയോയിക്കുള്ള എന്റെ പ്രതികരണം മാത്രമാണ് ഇത്. എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷന് ഉടന്‍ തരണം എന്ന് എനിക്ക് തോന്നി. ഞാന്‍ ഇനിയും ക്ലിയര്‍ എവിഡന്‍സുകളും ക്ലാരിഫിക്കേഷനും ആയി വരുന്നതാണ്’, എന്നാണ് ആര്യ വീഡിയോയില്‍ പറയുന്നു.











