ജീവിതത്തില്‍ പറഞ്ഞ ഏറ്റവും വലിയ നോ എന്തായിരുന്നു, മറുപടി നൽകി ആര്യ

അവതാരകയും നടിയുമായ ആര്യ മലയാളികൾക്ക് ഏറെ സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ വളരേ സജീവമായ ആര്യയുടെ പോസ്റ്റുകളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുകയാണ് ആര്യ. താരത്തിന്റെ ക്യു ആന്റ് എ സെഷന്‍ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. രസകരമായ നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട് ആര്യ. തന്റെ മുന്‍ ബന്ധത്തെക്കുറിച്ചടക്കം ആര്യ സംസാരിക്കുന്നുണ്ട്. ജീവിതത്തില്‍ പറഞ്ഞ ഏറ്റവും വലിയ നോ എന്തായിരുന്നു എന്നായിരുന്നു ഒരാള്‍ ആര്യയോട് ചോദിച്ചത്. ഇതിന് ആര്യ നല്‍കിയ മറുപടി ശ്രദ്ധേയമാണ്. അതെന്റെ മുന്‍ കാമുകനോടാണെന്ന് തോന്നുന്നു. കമ്മിറ്റ് ആകാനോ വിവാഹം കഴിക്കാനോ തനിക്ക് പറ്റില്ലെന്നും ഇതുപോലെ കാഷ്വല്‍ റിലേഷന്‍ഷിപ്പ് തുടരാമെന്നും തന്നോട് പറഞ്ഞപ്പോള്‍. ഏതാണ്ട് ഫ്രണ്ട്‌സ് വിത്ത് ബെനഫിറ്റ്‌സ് പോലെ അതായിരുന്നു അയാളുടെ താല്പര്യം. താന്‍ അതിന് ഓക്കെയായിരുന്നില്ല. അതിനാല്‍ അയാളോട് നോ പറയുകയും തന്റെ ജീവിതവുമായി മുന്നോട്ട് പോവുകയും ചെയ്തു എന്നും ആ നോ ഒരുപാട് ട്രോമയും ബ്രെയിന്‍സ്‌റ്റോമിംഗും ആവശ്യപ്പെടുന്നതായിരുന്നു എന്നും ആര്യ പറയുന്നു. പക്ഷെ അതായിരുന്നു താന്‍ ജീവിതത്തില്‍ പറഞ്ഞ ഏറ്റവും വലുതും മികച്ചതുമായ നോ എന്നും ആര്യ പറയുന്നു.

ഇപ്പോള്‍ തനിക്ക് ഒരുപാട് സമാധാനമുണ്ട് എന്നാണ് ആര്യ പറയുന്നത്. വിവാഹ മോചിതയും ഒരു പെൺ കുട്ടിയുടെ അമ്മയും കൂടിയാണ് ആര്യ. രണ്ടാം വിവാഹത്തിന് താല്‍പര്യമുണ്ടോ എന്ന ഒരു ചോദ്യവും ആര്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഈ ചോദ്യത്തിനും ആര്യ മറുപടി നല്‍കുന്നുണ്ട്. ജീവിതകാലം മുഴുവന്‍ ഒരുമിച്ച് പങ്കിടാന്‍ പറ്റുന്ന ഒരാളെ കണ്ടു മുട്ടുകയാണെങ്കില്‍ തീര്‍ച്ചയായും എന്നായിരുന്നു ആര്യയുടെ മറുപടി. സ്വന്തം വിവാഹ ജീവിതത്തിന്റെ അനുഭവത്തില്‍ നിന്നും നവദമ്പതിമാര്‍ക്ക് നല്‍കാനുള്ള ഉപദേശം എന്താണെന്നായിരുന്നു മറ്റൊരു ചോദ്യം. വിവാഹ ജീവിതം എല്ലായിപ്പോഴും 50-50 ആയിരിക്കില്ല. ചിലപ്പോള്‍ അത് 60-40 ആയിരിക്കും. മറ്റ് ചിലപ്പോള്‍ 80-20 ആയിരിക്കും. ഇത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുന്നതിലാണ് സൗന്ദര്യം. ഒരാള്‍ തളരുമ്പോള്‍ മറ്റേയാള്‍ അധികശ്രമം നടത്താന്‍ തയ്യാറായിരിക്കണം. അങ്ങനെ പരാതികളില്ലാതെ 100 ലേക്ക് എത്തിക്കണം. കോംപ്രമൈസ് ചെയ്യാതെ കമ്യൂണിക്കേറ്റ് ചെയ്യുക. കൈ കോര്‍ത്ത് മുന്നോട്ട് പോവുക. ജീവിതപങ്കാളി നിങ്ങളുടെ ആത്മസുഹൃത്തായിരിക്കണം. അല്ലാതെ ബോസ് അല്ല എന്നാണ് ആ ചോദ്യത്തിന് ആര്യയുടെ മറുപടി. അതേസമയം ആര്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്താണെന്നാണ് മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. താന്‍ തന്റെ സ്വന്തം കാലുകളിലാണ് നില്‍ക്കുന്നത്. ആരേയും ആശ്രയിച്ചല്ല ജീവിക്കുന്നതെന്നാണ് ആര്യ ഇതിനുള്ള മറുപടിയായി പറഞ്ഞത്. പിന്നാലെ തന്നെ ആര്യയോട് ജീവിതത്തില്‍ ഏറ്റവും അഭിമാനം തോന്നിയ നിമിഷം ഏതെന്നും ഒരാൾ ചോദിക്കുന്നുണ്ട്.

arya badai

തന്റെ മാതാപിതാക്കളോ പ്രിയപ്പെട്ടവരോ തന്നെ ഓര്‍ത്തോ തന്റെ നേട്ടങ്ങളെ ഓര്‍ത്തോ അഭിമാനിക്കുന്നത് കാണുമ്പോള്‍ തനിക്കും അഭിമാനം തോന്നുമെന്നാണ് ആര്യ ഈ ചോദ്യത്തിന് നല്‍കിയ ഉത്തരം. അതേസമയം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവിലൂടെയാണ് മലയാളികള്‍ ആര്യയെ പരിചയപ്പെടുന്നത്. മലയാളം ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ജോഡികളിലൊന്നായിരുന്നു ബഡായി ബംഗ്ലാവിലെ ആര്യയും രമേഷ് പിഷാരടിയും. ഷോയിലൂടെ ആര്യ താരമായി മാറി. അധികം വൈകാതെ അവതാരക എന്ന നിലയില്‍ മലയാള ടെലിവിഷന്‍ രംഗത്ത് മിന്നും താരമായി മാറുകയായിരുന്നു ആര്യ. ടെലിവിഷന് പുറമെ സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. ഇതിനിടെയാണ് താരം ബിഗ് ബോസിലെത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ.എന്നാൽ പക്ഷെ ബിഗ് ബോസ് അത്ര നല്ല ഓര്‍മ്മകളല്ല ആര്യയ്ക്ക് നല്‍കിയത്. നിരന്തരമുള്ള കടുത്ത സൈബര്‍ ആക്രമണം തന്നെ ആര്യക്കെതിരെ നടന്നിരുന്നു. ബിഗ്‌ബോസ് ഷോയില്‍ നിന്നും പുറത്തിറങ്ങി നാല് വര്‍ഷം കഴിഞ്ഞിട്ടും ആര്യക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെയെല്ലാം മറി കടന്ന് മുന്നോട്ട് പോവുകയാണ് ആര്യ