
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് ആസിഫ് അലി. നടന്റെ കരിയറില്‍ ഏറെ ഓര്‍ക്കപ്പെടുന്ന ഒരു സിനിമയാണ് ‘കഥ തുടരുന്നു’.ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് നടൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. സത്യന് അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച് 2010ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു കഥ തുടരുന്നു.ഒരുപാട് സിനിമകൾ ഉണ്ടെങ്കിലും തനിക്ക് പേഴ്സണലി ഒരുപാട് ഇഷ്ടമുള്ള കഥയും കഥാപാത്രവുമാണ് കഥ തുടരുന്നു എന്ന സിനിമയിലെ.ഷാനു എന്ന ഷാനവാസ് എന്ന കഥാപാത്രമായിട്ടായിരുന്നു ഞാന്‍ അതില്‍ അഭിനയിച്ചത്.

കഥ തുടരും സിനിമ ഇഷ്ടപ്പെടാനുള്ള ഒരു കാരണം സത്യേട്ടന്റെ സിനിമയാണ് എന്നത് തന്നെയാണ്. അദ്ദേഹത്തിന്റെ കഥാപാത്രമാണ് ഷാനു. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തോട് എല്ലാവര്ക്കും ഒരു ഇഷ്ടം തോന്നിപോകും. ആ സിനിമയില്‍ ഞാന്‍ മരിച്ചിട്ട് എന്റെ ബോഡി കൊണ്ടുപോകുന്ന ഒരു സീനുണ്ട്. അത് കണ്ടിട്ട് എന്റെ ഉമ്മ കരഞ്ഞിട്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് പോയി. ആ സിനിമയിലെ എല്ലാ സീക്വന്‍സും വളരെ ടച്ചിങ്ങായിരുന്നു, ആസിഫ് അലി പറഞ്ഞു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു കഥ തുടരുന്നു, ആസിഫ് അലിക്ക് പുറമെ മംമ്ത മോഹന്‍ദാസ്, ജയറാം എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയിരുന്നത്. ബോക്സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രം കൂടിയായിരുന്നു ഇത്.












