
‘ആപ് കൈസേ ഹോ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരുപാടിക്കിടെ ദേഷ്യപ്പെട്ടു നടൻ ധ്യാൻ ശ്രീനിവാസൻ. നിർമാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണോ ധ്യാൻ തുടർച്ചയായി സിനിമകൾ ചെയ്യുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യമാണ് ധ്യാനിന് ദേഷ്യപെടുത്താനുള്ള കാരണം. അതിന് നടൻ ക്ഷുഭിതനായി കൊണ്ട് പറഞ്ഞ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. നടൻ പറയുന്നത് ഇങ്ങനെ.. എന്ത് പ്രൂഫ് ഉണ്ട് നീ പറയുന്നതിന്? ഈ താഴെ യൂട്യൂബിൽ കമന്റ് ഇടുന്നവർ യാതൊരു തെളിവുമില്ലാതെ പറയുന്നത് കേട്ടുകൊണ്ട് നീ ഇങ്ങനെ ചോദ്യം ചോദിക്കരുത്.

നീ അറിയാത്ത കാര്യങ്ങൾ മിണ്ടരുത്! ഇങ്ങനെയുളള ചോദ്യങ്ങൾ ചോദിക്കാതിരിക്കുക. ഞാൻ നിനക്ക് ഒരു കാര്യം പറഞ്ഞു തരാം, എന്തുകൊണ്ടാണ് എനിക്ക് ഇത്ര സിനിമ എന്നറിയാമോ? ആൾക്കാരെ വെറുപ്പിക്കാതിരിക്കുക. വെറുപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചാൽ സിനിമ ഉണ്ടാവില്ല. ഇവിടെ വേണ്ടത് സ്ക്രിപ്റ്റ് പഠനം ചെയ്യുകയൊന്നുമല്ലാ, അച്ചടക്കവും മര്യാദയും വേണം. എവിടെ എന്ത് സംസാരിക്കാനാണെങ്കിലും വെറുപ്പിക്കാതിരിക്കുക.
നീ ഇപ്പോൾ ചെയ്യുന്നത് അതാണ്, നിനക്ക് ഞങ്ങളെ ഒരു വിലയും ഇല്ലല്ലോ. ഒരു വാഗ്വാദത്തിനു വന്നതുമല്ലല്ലോ ഇവിടെ. പിന്നെ, ഞാൻ ചൂടാവാണോ ,സീരിയസ് ആവണോ എന്നൊക്കെ നീ എനിക്ക് പറഞ്ഞു തരേണ്ട. കള്ളപ്പണം ‘വെളുപ്പിക്കൽ സ്റ്റാർ’ എന്ന പേരിട്ടു വിളിക്കുന്നു എന്ന വാദത്തിനു മറുപടിയായി നടൻ പറയുന്നത് ‘ആയിക്കോട്ടെ, അതുകൊണ്ട് അവർക്ക് ഗുണം ഉണ്ടാകുന്നുണ്ടെങ്കിൽ നല്ലതല്ലേ? എനിക്ക് അതുകൊണ്ട് എന്ത് ഗുണം? നീ നിന്റെ ജോലിയെ ഗൗരവമായി കാണുന്നതുപോലെ തന്നെയാണ് ഞാനും, ധ്യാൻ പറഞ്ഞു.












