അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയിൽ നിന്നും പിന്മാറി ദേവി ശ്രീ പ്രസാദ്; പകരം ജി വി പ്രകാശ് എത്തുന്നു

അജിത്ത് കുമാര്‍ നായകനാകുന്ന ഗുഡ് ബാഡ് അഗ്ലി  ചിത്രം റിലീസിനൊരുങ്ങുകയാണ്. അതേ സമയം ചിത്രത്തിന്‍റെ അണിയറയില്‍ വന്‍ മാറ്റം വരുന്നു എന്നാണ് പുതിയ വാര്‍ത്ത.

ചിത്രത്തിന്‍റെ സംഗീത സംവിധായകനായി നിശ്ചയിച്ചിരുന്ന ദേവി ശ്രീ പ്രസാദിനെ ചിത്രത്തിന്‍റെ പാശ്ചത്തല സംഗീതം ചെയ്യുന്നതില്‍ നിന്നും മാറ്റുന്നു എന്നാണ് വിവരം. പകരം ജിവി പ്രകാശ് കുമാര്‍ എത്തും എന്നാണ് വിവരം.

കിരീടത്തിനുശേഷം നീണ്ട 17 വര്ഷങ്ങള്ക്കിപ്പുറമാണ് അജിത്ത് ചിത്രത്തിന് ജിവി പ്രകാശ് കുമാര്‍ സംഗീതം നല്‍കുക എന്നാണ് തമിഴ് സിനിമ ട്രാക്കര്‍മാര്‍ക്കിടയിലെ സംസാരം.

അടുത്തിടെ ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2 ന്റെ പാശ്ചത്തല സംഗീതം ചെയ്യുന്നതില്‍ നിന്നും ദേവി ശ്രീ പ്രസാദിനെ മാറ്റിയിരുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാൽ ചിത്രത്തിന് സംഗീതം ഒരുക്കിയത് ദേവി ശ്രീ പ്രസാദ് തന്നെയാണ് .

കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പുഷ്‌പ 2 ഓഡിയോ ലോഞ്ചിൽ ചിത്രത്തിന്‍റെ സംവിധായകന്‍ സുകുമാറുമായി തനിക്കുള്ള നീരസം ഡിഎസ്പി തുറന്ന് സംസാരിച്ചതും വിവാദമായിരുന്നു . പുഷ്‌പ 2 ന്റെ ഗാനങ്ങൾ സമയത്ത് നൽകുന്നില്ലായെന്നുള്ള പരാതി താൻ അറിഞ്ഞിരുന്നു എന്നുള്ള പരാമർശമാണ് തമാശ രൂപേണ ഡി എസ് പി സംവിധായകൻ സുകുമാറിന് മറുപടി നൽകിയത് .

അതേ സമയം പുഷ്പ 2 നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സ് തന്നെയാണ്  ഗുഡ് ബാഡ് അഗ്ലി  നിര്‍മ്മാതാക്കളും എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

തീയേറ്ററുകളിൽ വാൻ ഹിറ്റായി മാറിയ ശിവ കാർത്തികേയൻ- സായി പല്ലവി ചിത്രം അമരന്’ പശ്ചാത്തല സംഗീതം ഒരുക്കിയത് ജി വി പ്രകാശ് ആയിരുന്നു . ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു .

എന്നാൽ ദേവി ശ്രീ പ്രസാദിന്റെ പശ്ചാത്തല സംഗീതത്തിൽ അവസാനം പുറത്തിറങ്ങിയത് സൂര്യ ചിത്രം കങ്കുവ’ ആണ് .  ചിത്രം ഒരു വൻ പരാജയമായിരുന്നു . ചിത്രത്തിലെ പശ്ചാത്തല സംഗീതവും ഏറെ വിമര്ശിക്കപ്പെട്ടിരുന്നു . ഇനിയും ഡി എസ് പി യുടെതായി ഇറങ്ങാൻ പോകുന്നത് അല്ലു അർജുൻ – രശ്‌മിക മന്ദാന്ന ചിത്രം പുഷ്പ 2 ആണ് .