
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്, കൂടുതൽ അടുക്കുന്ന ആളാണ് താനെന്നും അതുകൊണ്ടുതന്നെ പേടിയാണ്, ഇനി കൂടുതൽ അടുക്കുമോ എന്ന് കരുതി കുറച്ച് അകലം പാലിച്ചാണ് നിൽക്കുന്നത് എന്നാണ് എലിസബത്ത് പറയുന്നത്.നെഗറ്റീവ് കമന്റ്സിനോട് താൻ പ്രതികരിക്കാറില്ലാ , അവയല്ലാം താൻ ഡിലീറ്റ് ചെയ്യാറുണ്ട് എലിസബത്ത് പറയുന്നു

ഇൻബോക്സിൽ ധാരാളം മെസേജുകൾ വരാറുണ്ടെന്നും പക്ഷേ എല്ലാത്തിനോടും റിയാക്ട് ചെയ്യാൻ സമയം കിട്ടാറില്ലാ, മൂന്ന് വർഷം വരെ എഫ് ബിയിൽ ഒരു നല്ല സൗഹൃദം ഉണ്ടാക്കണം എന്ന് ആഗ്രഹിച്ച ആളാണ്, കൂടുതൽ അറ്റാച്ച്മെന്റ് ആകുന്ന ആളാണ് താൻ, അതുകൊണ്ട് തന്നെ പേടിയാണ് ഇനി കൂടുതൽ അടുക്കുമോ എന്ന് കരുതി കുറച്ച് ഡിസ്റ്റൻസ് നോക്കിയാണ് നിൽക്കുന്നത് എലിസബത്ത് പറയുന്നു

ദേഷ്യമോ വിഷമമോ ഒന്നും ആരോടുമില്ല. ഇങ്ങനെ ഉള്ള പേടി കാരണം ആണ് എല്ലാവർക്കും മറുപടി തരാൻ നിൽക്കാത്തത് എല്ലാവരോടും സ്നേഹം മാത്രം ആണ്. മെസേജിന് ഞാൻ മാക്സിമം റിപ്ലൈ ചെയ്യാൻ ശ്രമിക്കാം. എല്ലാവരും ഹാപ്പി ആയിരിക്കട്ടെ എലിസബത്ത് പറയുന്നു, മുൻപൊക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു എന്ന്എ ലിസബത്ത് നേരത്തെ പറഞ്ഞിരുന്നു. ഫാമിലി വേണം, കുഞ്ഞുങ്ങൾ വേണം അവരുടെ പഠിപ്പ്, അവരുടെ ഒപ്പമുള്ള നിമിഷങ്ങൾ ഒക്കെയും താൻ പ്ലാൻ ചെയ്ത് വെച്ചിരുന്നുവെന്ന് പറയുന്നു. പിന്നെ ഒരു സമയത്ത് ഒരു ആഗ്രവും ഇല്ലാതായി. ആളുകളോട് കൂടുതൽ അടുക്കാനും പേടി ഉണ്ടായിരുന്നുവെന്നും എലിസബത്ത് മുൻപൊരിക്കൽ പറഞ്ഞു












