
ടാെവിനോ തോമസ് നായകനായ ഏറ്റവും പുതിയ ചിത്രമായ ‘നടികർ’ ഇന്ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് , ഇപ്പോൾ ചിത്രത്തിന്മി കച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിൽ ടൊവിനോ പെർഫ്യൂമിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ കാര്യമാണ് ചർച്ചയാവുന്നത്. ഓരോ സിനിമക്കായും താൻ ഉപയോഗിക്കുന്നത് ഓരോ പെർഫ്യൂമാണ്, അതിന്റെ കാരണത്തെ കുറിച്ചും നടൻ പറയുന്നുണ്ട്

ആ പെർഫ്യും ഉപയോഗിക്കുമ്പോൾ ആ കഥാപാത്രങ്ങളെ ഓർമ്മ വരും , ഇപ്പോഴും ആ ശീലം താൻ തുടരുന്നുണ്ട് . പല ഓർമ്മകളും മണവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് നടൻ പറയുന്നു. പൊതുവെ തനിക്ക് ഘ്രാണ ശക്തി വളരെ സ്‌ട്രോങ് ആയിട്ടുള്ള ആളാണ്. തന്റെ പല മെമ്മറീസും ഈ ഫെർഫ്യൂമുകളായിട്ടും നാച്ചുറൽ സ്‌മെല്ലുകളുമായിട്ടുമൊക്കെ ബന്ധപ്പെട്ടതാണ്.തന്നെ അങ്ങനെ ചിന്തിപ്പിച്ചത് സ്‌കൂളിൽ പഠിക്കുന്ന സമയത്താണ്,

സ്‌കൂളിൽ പഠിക്കുമ്പോൾ എൽ കെ ജി തൊട്ട് പ്ലസ് ടു വരെ ഈ ജൂൺ മാസത്തിൽ സ്‌കൂൾ തുറക്കുമ്പോൾ മഴയുണ്ടാവും ,നനഞ്ഞ മണ്ണിന്റെ മണമുണ്ടാകും. പുതിയ പുസ്തകത്തിന്റെയും യൂണിഫോമിന്റെയും മണമുണ്ടാകും. മണം നമ്മുടെ മെമ്മറിയുമായിട്ട് ബന്ധപ്പെട്ട് കിടക്കുന്നതായി തനിക്ക് തോന്നാറുണ്ട്. തന്റേതായൊരു സന്തോഷത്തിന് തുടർന്ന് പോകുന്ന ശീലമാണ്. ആ ശീലം ഇപ്പോഴും ഉണ്ട്. മിന്നൽ മുരളിയിൽ സി എൻ എച്ചിന്റെ ബാഡ് ബോയി എന്ന പെർഫ്യൂമാണ് ഉപയോഗിച്ചത്. തനിക്ക് പെർഫ്യൂം കളക്ഷൻ ഉണ്ടെന്നും തനിക്ക് അത് ഭയങ്കര സന്തോഷമുള്ള കാര്യമാണെന്നും ടോവിനോ തോമസ് പറയുന്നു











