ഭാര്യ സ്ഥാനത്തില്ല! സത്യം തനിക്കറിയാം, മുകേഷിനെപ്പറ്റി മുൻഭാര്യ മേതിൽ ദേവിക

നടനും എം എൽ എയുമായ മുകേഷിനെക്കുറിച്ച് സംസാരിക്കുകയാണ് മേതിൽ ദേവിക, മുകേഷുമായി തനിക്കിപ്പോഴും സൗഹൃദമുണ്ട്. ലൈം ഗികാരോപണക്കേസിൽ കഴിഞ്ഞ ദിവസമാണ് മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചത്, ഈയവസരത്തിൽ മുകേഷിന്റെ മുൻഭാര്യ  മേതിൽ ദേവിക മുകേഷിനെക്കുറിച്ച് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഇപ്പോൾ മേതിൽ ദേവിക മുകേഷിന്റെ ഭാര്യ സ്ഥാനത്തില്ല, താൻ ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യസ്ഥാനത്തില്ല. നിയമപരമായുള്ളത് വേറെ കാര്യ൦, ഭാര്യയുടെ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം ഒരു വ്യക്തിയെ അവരായി കാണുക എന്നത് വളരെ എളുപ്പമാണ്, മേതിക പറയുന്നു.

ഭാര്യയായിരിക്കുമ്പോൾ അവരിൽ കാണാതെ പോയ മൂല്യങ്ങൾ പിന്നീട് കാണാം. എന്താണ് താൻ ഇപ്പോൾ ചിന്തിക്കുന്നതെന്ന് ആൾക്കാർക്ക് മനസിലാവില്ല , കേസ് നടക്കുന്നുണ്ട്. മുകേഷിനെതിരെ ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ലൈം​ഗികാരോപണത്തെക്കുറിച്ചു മേതിൽ ദേവിക പറയുന്നത് ഇപ്പോൾ വന്നിരിക്കുന്ന ഈ പരാതിയു‌ടെ സത്യാവസ്ഥ തനിക്കറിയാ൦ , തനിക്കൊരുപാ‌‌ട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ താൻ പറയുന്നില്ല.അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ആരോപണത്തിന്റെ ലക്ഷ്യം ചോദ്യം ചെയ്യപ്പെ‌ടേണ്ടതാണ് ദേവിക പറയുന്നു.

ആരോപണങ്ങളിൽ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ കുറ്റം ചെയ്തവർക്ക് ശിക്ഷ ലഭിക്കണം. ഇല്ലെങ്കിൽ അതിനേക്കാൾ വലിയ ശിക്ഷ ആരോപിക്കുന്ന ആൾക്ക് കൊടുക്കണം. അത് സ്ത്രീയായാലും പുരുഷനായാലും. ചുമ്മാ പറയുന്നത് അപകടകരമാണ് മേതിൽ ദേവിക പറയുന്നു.അതേസമയം നൃത്ത രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നർത്തകിയാണ് മേതിൽ ദേവിക. സിനിമകളിൽ നിന്നും നിരവധി അവസരങ്ങൾ വന്നിട്ടും നൃത്തത്തിലേക്കാണ് മേതിൽ ദേവിക ശ്രദ്ധ നൽകിയത്. നടനും എംഎൽഎയുമായി മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹം ഏറെ ചർച്ചയായി മാറിയിരുന്നു, പിന്നീട് ഇരുവരും വിവാഹമോചിതരാകുകയും ചെയ്യ്തു.