
അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും വിജയിപ്പിക്കാൻ കഴിവുള്ള യുവ താരമാണ് ഫഹദ് ഫാസിൽ. തന്റെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ വലിയ വിജയങ്ങൾ ആണ് നേടുന്നത് എന്നും ഫഹദ് ഫാസിലും പറഞ്ഞിട്ടുണ്ട്. എന്നാൽ അത് തന്റെ മാത്രം ഗുണം കൊണ്ട് അല്ല എന്നും വ്യത്യസ്തമായ കഥകൾക്ക് വളരെ വലിയ സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത് എന്നും വ്യത്യസ്ത കഥകൽ ആകുമ്പോൾ ജനങ്ങൾക്ക് ആവർത്തന വിരസത ഉണ്ടാകില്ല എന്നും അതാണ് വിജയത്തിന് കാരണം എന്നും താൻ ആകെ ചെയ്യുന്നത് വ്യത്യസ്‌ത പ്രമേയം ഉള്ള കഥകൾ ചെയ്യുക ആണെന്നും താരം നേരുതേ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഫഹദിന്റെ പഴയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

ഫെമിനിസ്റ്റാണെന്ന് തോന്നിയിട്ടുണ്ടെന്ന അവതാരകയുടെ ചോദ്യത്തിന് ഫഹദ് മറുപടി നല്‍കുന്നത് വീഡിയോയില്‍ കാണാം. ഇതിന് ഫഹദ് അതെ എന്ന് മറുപടി നല്‍കിയ ഫഹദ് സ്ത്രീകളെ ഞാന്‍ ബഹുമാനിക്കുന്നുവെന്നും പറയുന്നുണ്ട്. സ്ത്രീകളെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ഫഹദ് പറയുന്നു. ഇതോടെ ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ള സ്ത്രീ ആരെന്ന് അവതാരക ചോദിക്കുന്നു. ഇതിന് ഫഹദ് നല്‍കിയ മറുപടി ഒമ്പതാം ക്ലാസിലെ കാമുകിയാണെന്നായിരുന്നു. ഇപ്പോള്‍ കല്യാണം കഴിഞ്ഞുകാണുമെന്നും ഫഹദ് പറയുന്നു.

മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും, രണ്ടുപേരും ബാല താരങ്ങൾ ആയിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്, വർഷങ്ങൾക്ക് ശേഷം കൈയ്യെത്താ ദൂരത്ത് എന്ന സിനിമയിൽ കൂടി ആയിരുന്നു ഫഹദ് നായകനായി അരങ്ങേറിയത്, എന്നാൽ താരത്തിന്റെ ആദ്യ ചിത്രം തന്നെ ഫ്ലോപ്പായിരുന്നു. തുടര്‍ന്ന് അമേരിക്കയിലേക്ക് പോയ ഫഹദ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ച് വരവ് നടത്തിയിരുന്നത്. ബാലതാരമായി എത്തി പ്രേക്ഷരുടെ മനം കവർന്ന താരമാണ് നസ്രിയ, വളരെ പെട്ടെന്നായിരുന്നു നസ്രിയ ശ്രദ്ധിക്കപ്പെട്ടത്, മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചു. ഏറെ ആഘോഷമാക്കിയ താര വിവാഹം ആയിരുന്നു ഇരുവരുടെയും, സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.











