താങ്കളെ അവഗണിക്കുന്നത് ഇതാദ്യമല്ല! പക്ഷെ ജനങ്ങളുടെ മനസിൽ നാഷണൽ അവാർഡ് മമ്മൂക്കക്ക് തന്നെയാണ്, ആരാധകർ പറയുന്നു 

കഴിഞ്ഞ ദിവസമായിരുന്നു നാഷണൽ അവാർഡും, സംസ്ഥാന അവാർഡും പ്രഖ്യാപിച്ചത്, ഈ തവണത്തെ മികച്ച നടന്മാർ ദേശീയ തലത്തിൽ ഋഷഭ്‌  ഷെട്ടിക്കും, സംസ്ഥാന തലത്തിൽ പൃഥിരാജിനുമാണ് ലഭിക്കുന്നത്, എന്നാൽ മിക്കവരുടെയും പ്രതീക്ഷ നടൻ മമ്മൂട്ടിയിൽ ആയിരുന്നു, എന്നാൽ മികച്ച നടനുള്ള പട്ടികയിൽ മമ്മൂട്ടി ഉണ്ടായിരുന്നു. എന്നാൽ പ്രഖ്യാപനം അറിഞ്ഞതോടെ ആരാധകരെല്ലാം നിരാശരാകുകയും ചെയ്യ്തു. എന്നാൽ ഇതിനിടെ താര രാജാവ് പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ശ്രെദ്ധ ആകുകയും ചെയ്യ്തു.

പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ താരങ്ങള്‍ക്ക് അഭിനന്ദനം രേഖപ്പെടുത്തി കൊണ്ടാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തിയത്. ദേശീയ  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍  എന്നാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ മമ്മൂട്ടി പറഞ്ഞത്.നടന്റെ  പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നൂറുക്കണക്കിന് ആരാധകരാണ് രംഗത്ത് വന്നിരിക്കുന്നത്. ദേശീയ ചലച്ചിത്ര അവാര്‍ഡിന് അവസാന റൗണ്ടില്‍ വരെ പലവട്ടം പേര് ഉണ്ടായിട്ടും ഏറ്റവും കൂടുതല്‍ തവണ അവാര്‍ഡ് നിഷേധിക്കപ്പെട്ട ഏക നടന്‍ താങ്കള്‍ തന്നെയായിരിക്കും.

പക്ഷേ ജനങ്ങളുടെ മനസ്സിലെ നാഷണല്‍ അവാര്‍ഡ് താങ്കള്‍ക്ക് തന്നെയാണ്. ഇക്കയ്ക്ക് ആണ് 100% പ്രതീക്ഷിച്ചത്. മിക്കവാറും ഇങ്ങനെ ആണല്ലോ. അമരം, പേരന്‍പ് എത്രയോ സിനിമകള്‍.എന്നാൽ  സങ്കടം ഉണ്ട്. പിന്നെ ജനമനസ്സുകളില്‍ എന്നും ജീവിച്ച കഥാപാത്രം ആണ് കാതല്‍ ദി കോര്‍ എന്ന സിനിമയിലെ താങ്കൾ ചെയ്യ്തത്, ഇന്നും ദേശീയ അവാര്‍ഡില്‍ മമ്മൂക്ക ഫൈനല്‍ റൗണ്ടില്‍ ഉണ്ട്. പുതിയ പ്രതീക്ഷകള്‍ ഒന്നുമില്ല. എല്ലാ വിവേചനങ്ങള്‍ക്കുമപ്പുറം,1980 കളില്‍ തുടങ്ങി ഈ 2024 ലും നിങ്ങള്‍ക്കെല്ലാം എതിരാളി ഈ 73 കാരന്‍ തന്നെയാണല്ലോ. അതു തന്നെയാണ്, ലോകത്തില്‍ത്തന്നെ അപൂര്‍വ്വമായ ഏറ്റവും വലിയ അവാര്‍ഡ്.എങ്കിലും മമ്മൂക്കക്ക്  ആയിരുന്നു ഞങ്ങൾ  ഒരു അവാർഡ് പ്രതീക്ഷിച്ചത് എന്നാണ് ആരാധകർ പറയുന്നത്.