തനിക്ക് ഇനിയും പത്ത് സിനിമകൾ മമ്മൂട്ടിക്കൊപ്പം ചെയ്യണം; കാരണം പറഞ്ഞു ഗൗതം മേനോൻ

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’. തമിഴിലെ ഹിറ്റ് ഫിലിം മേക്കറായ ഗൗതം സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. മമ്മൂട്ടിയുമായി ഒരു സിനിമ സംവിധാനം ചെയ്തതിനാല്‍, അടുത്തതായി മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയിരുന്നു അദ്ദേഹം.

എന്നാൽ അദ്ദേഹത്തിന്റെ മറുപടി മമ്മൂട്ടിക്കൊപ്പം 10 സിനിമകളെങ്കിലും ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു ഗൗതം വാസുദേവ് മേനോന്റെ പ്രതികരണം. കാരണം താൻ മമ്മൂട്ടി സാറില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഡൊമിനിക്കും ലേഡീസ് പേഴ്സും ഉണ്ടായി വന്ന ആ പ്രോസസ്സ് മുഴുവന്‍ ടീമും ആസ്വദിച്ചിരുന്നു. മമ്മൂട്ടി സാര്‍ നിരവധി ഫിലിം മേക്കര്‍സിനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ സീനിനെ കുറിച്ച് വിശദീകരിക്കുന്നതിന് മുമ്പുതന്നെ ഒരു ഷോട്ട് എങ്ങനെയായിരിക്കുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം.

അദ്ദേഹം ഒരുപാട് കഥാപത്രങ്ങൾ ചെയ്യ്തിട്ടുണ്ട്, എങ്കിലും അദ്ദേഹത്തിന് ഒരു കഥാപാത്രവും മടുക്കില്ല അതാണ് ഒരു സത്യം ഗൗതം മേനോൻ പറയുന്നു. ഈ സിനിമയ്ക്കായി അദ്ദേഹത്തിന്റെ പ്രകടനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വരും വര്‍ഷങ്ങളും കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടാകും. ഇനിയും അദ്ദേഹത്തിന്റെ കൂടെ ഒരു 10 സിനിമകളെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട് സംവിധായകൻ പറയുന്നു.