
നിരവധി ചിത്രങ്ങളിൽ പ്രേക്ഷകരെ കുടുകുട് ചരിപ്പിച്ച ഒരു അനുഗ്രഹീത കലാകാരി ആയിരുന്നു മലയാളത്തിന്റെ സ്വന്തം കൽപന, ഇപ്പോൾ നടിയെ കുറിച്ച് ഹരിശ്രീ അശോകൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്. ഒരുകാലത്തു എന്റെയും ജഗതി ചേട്ടൻെറയും ഉൾപ്പെടെ നിരവധി നടന്മാരുടെ പെയർ ആയി അഭിനയിച്ച നടി ആയിരുന്നു കല്പന, എന്നാൽ കല്പനയുടെ അന്ത്യം മലയാള സിനിമയെ തന്നെ ഉലച്ചിട്ടുണ്ടെന്നു തന്നെ പറയാം, കല്പനയുടെ അന്ത്യത്തിന് ശേഷം കല്പനയെ പോലുള്ള ഒരു പെയറിനെ എനിക്ക് പിന്നീട് ഒരിക്കലും കിട്ടിയിട്ടില്ല ഹരിശ്രീ പറയുന്നു.

ശരിക്കും അവർ നല്ലൊരു നടിയാണെന്നു തെളിയിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ട്, ഒരിക്കൽ എന്റെയും, ജഗതി ചേട്ടന്റെയും സിനിമകളിൽ ഒന്നിച്ചു അഭിനയിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് കല്പനയ്ക്ക്, രണ്ടു ലൊക്കേഷനുകളിൽ വന്നു ഒരുപോലെ അഭിനയിക്കുക എന്നത് വലിയ പ്രയാസമാണ്, പക്ഷെ കല്പന ഇതൊന്നും വകവെക്കാതെ ഈ രണ്ടു ലൊക്കേഷനിലും വന്നു അഭിനയിച്ചു. ഒരു സിനിമയിൽ എന്റെ കാമുകി ആയും, മറ്റൊരു സിനിമയിൽ ജഗതി ചേട്ടന്റെ ഭാര്യ ആയും ,

ശരിക്കും പറഞ്ഞാൽ കല്പന പോയതിനു ശേഷം എനിക്ക് ഒരു പെയർ പോലും ഇല്ലാതായി എന്ന് വേണം പറയാൻ, ഞങ്ങൾ തമ്മിൽ ഒരു ഒന്നുഒന്നര പെയർ ആയിരുന്നു, കല്പനയെ പോലൊരു ആർട്ടിസ്റ്റ് പിന്നീട് വന്നിട്ടില്ല എന്ന് തന്നെ പറയാം ഹരിശ്രീ പറയുന്നു, മഹാറാണി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായ ഒരു അഭിമുഖ്ത്തിലാണ് ഹരിശ്രീ ഈ വാക്കുകൾ പറയുന്നത്.












