‘എമ്പുരാനി’ൽ ഒരു കഥപാത്രം ഞാൻ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ പൃഥ്വിരാജ് അതിന് വേണ്ടി ഏതറ്റവരെയും പോകും; ഫാസിൽ

പൃഥ്വിരാജ് എന്ത് ആവശ്യപ്പെടുന്നുവോ അത് നേടിയിരിക്കും, ഫാസിൽ പറയുന്നു

ഒരു കഥാപാത്രമായി ഒരു ആർടിസ്റ്റിനെ മനസ്സിൽ കണ്ടാൽ, അതിനായി ഏതറ്റം വരെയും പോകുന്ന സംവിധായകനാണ് പൃഥ്വിരാജ്. എംപുരാനില്‍ റോള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അത് ചെയ്യാതിരിക്കാന്‍ പറ്റുമായിരുന്നില്ല. കാരണം ലൂസിഫറില്‍ തന്നെ പൃഥ്വിരാജ് എന്ന സംവിധായക പ്രതിഭയെ കുറിച്ച് ഞാൻ മനസിലാക്കിയിരുന്നു. പൃഥ്വിരാജ് എന്ത് ആവശ്യപ്പെടുന്നുവോ അത് നേടിയിരിക്കും. 40 ഓളം കഥാപാത്രങ്ങളുള്ള പടമാണ്. ഒരു പ്രത്യേക കഥാപാത്രം ഞാന്‍ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിന് വേണ്ടി പൃഥ്വിരാജ് ഏതറ്റംവരെയും പോവും. ഫാസില്‍ പറഞ്ഞു.

പൃഥ്വിരാജ് മിടുക്കനായ കാസ്റ്റിങ് ഡയറക്ടറാണ് ,കൂടാതെ അഭിനയത്തെ കുറിച്ച് വളരെ ആഴത്തില്‍ അറിവുള്ളയാളാണെന്നും ഫാസില്‍ പറയുന്നു. എംപുരാന്റെ ഡബ്ബിങ്ങിനായി എത്തിയപ്പോള്‍ ഫാദര്‍ നെടുമ്പള്ളിയായി തന്നെ തിരഞ്ഞെടുത്തതില്‍ പൃഥ്വിരാജിനോട് നന്ദി പറയണമെന്ന് തോന്നി എന്നുമാണ് ഫാസിൽ പറയുന്നത്.

ലൂസിഫറിന്റെ രണ്ടാംഭാഗമായ എംപുരാനിലും നെടുമ്പള്ളി അച്ചൻ എന്ന കഥാപാത്രമായി ഫാസില്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന കാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു, ഇതിന്റെ ഭാഗമായ അഭിമുഖത്തിലാണ് ഫാസിൽ ഈ കാര്യം പറയുന്നത്.