
മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള പ്രതികരണങ്ങള്‍ പങ്കുവെച്ചത്. ഇപ്പോഴിതാ ചിത്രം കണ്ട രജനികാന്തും അഭിനന്ദനവുമായി രംഗത്തെത്തി.

രജനികാന്ത് വിളിച്ച് അഭിനന്ദിച്ചതിന്റെ സന്തോഷം പങ്കുവെച്ചു ജയം രവി. ആ ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള സംഭാഷണം തന്റെ ഒരു ഒരു വര്‍ഷം തന്നെ അവിസ്മണീയാക്കി. തന്റെ കരിയറിന് തന്നെ പുത്തന്‍ അര്‍ഥം നല്‍കി. താങ്കളുടെ കനിവാര്‍ന്ന വാക്കുകള്‍ക്ക് നന്ദി തലൈവ എന്നുമാണ് ജയം രവി കുറിച്ചത്.
That 1 minute conversation made my day, my year and added a whole new meaning to my career. Thank you Thalaiva for your kind words & childlike enthusiasm. I’m overwhelmed, humbled & blessed to know you loved the movie & my performance 🙏🏼 @rajinikanth sir
— Jayam Ravi (@actor_jayamravi) October 4, 2022
സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരിക്കുന്നത്. ‘പൊന്നിയിന്‍ സെല്‍വനി’ലെ ടൈറ്റില്‍ കഥാപാത്രമാണ് ജയം രവി അവതരിപ്പിച്ചത്. ജയം രവിക്ക് പുറമേ വിക്രം, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.











