പാർവതിക്ക് അത് ഒരുപാട് ആഗ്രഹിച്ചിരുന്നു, എന്നാൽ കണ്ണന്റെ ആ ഇഷ്ടം കാരണം ഞങ്ങൾ അത് വേണ്ട എന്ന് വെച്ചു !! എങ്കിലും ഇപ്പോഴും ഞങ്ങൾക്കതിൽ സങ്കടം ഉണ്ട്

പ്രേക്ഷർക്ക്  പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പാർവതിയും ജയറാമും, വിവാഹശേഷം പാർവതി കുടുംബവുമായി മുന്നോട്ട് പോകുകയാണ്, ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്, യുവനായകന്മാരുടെ കൂട്ടത്തിലേക്ക് കാളിദാസും എത്തിക്കഴിഞ്ഞു, മകൾ മീനാക്ഷി സിനിമയിൽ ഇതുവരെ എത്തിയിട്ടില്ല, എന്നിരുന്നാലും മീനാക്ഷി സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, ഇപ്പോൾ തന്റെ സിനിമകൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ജയറാം, താരത്തിന്റെ വാക്കുകൾ ഇങ്ങനെ
Cinema-Diary-Parvathy-Kalidas-Jayaram
സിബി മലയില്‍ സംവിധാനം ചെയ്ത ‘എന്റെ വീട് അപ്പുന്റെം’ എന്ന സിനിമ വരെ അവന്‍ കഥ കേട്ട് ഒക്കെ പറഞ്ഞതാണെന്നും ഇപ്പോഴും അവന്റെ ഇഷ്ടങ്ങളിലെ സിനിമകളാണ് ചെയ്യുന്നതെന്നും ജയറാം പറയുന്നു.
‘കണ്ണന്‍ ചെയ്യാന്‍ പോകുന്ന സിനിമകളെക്കുറിച്ച്‌ എന്നോട് പറയും. എല്ലാം അവന്‍ തെരഞ്ഞെടുക്കുന്നതാണ്. അവന്റെ തീരുമാനങ്ങളാണ്. സിബി സംവിധാനം ചെയ്ത ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമ വരെ അവന്‍ കഥ കേട്ട് ഒക്കെ പറഞ്ഞതാണ്. എനിക്കതില്‍ റോള്‍ ഇല്ല. ആ സിനിമയിലൂടെ ദേശീയ പുരസ്‌കാരം വരെ അവന്‍ നേടിയെടുത്തു. ഇപ്പോഴുള്ള സിനിമകളും അവന്‍ തന്നെ കഥ കേട്ട് ഒക്കെ പറയും. അത് തമിഴായാലും, തെലുങ്കായാലും അങ്ങനെ തന്നെയാണ്.
jayaram-kalidasjaഞങ്ങള്‍ ഒന്നിച്ച്‌ വീട്ടില്‍ കൂടുമ്‌ബോള്‍ സിനിമ സംസാരിക്കാറേയില്ല. ഞാനും അവനും ചെയ്യുന്നത് ഒരേ പ്രൊഫഷനാണ്. അത് കൊണ്ട് സിനിമ സംസാരിക്കുന്നത് ബോറാണ്. ഞങ്ങള്‍ വേറെ കാര്യങ്ങളൊക്കെ സംസാരിച്ചിരിക്കും. കുട്ടിക്കാലം മുതലേ അവന് അഭിനയ മോഹമുണ്ട്. അത് കൊണ്ട് അവന്‍ അശ്വതിയോട് ആദ്യം പറഞ്ഞത് ‘ഡിഗ്രി വരെ താന്‍ പഠിക്കൂ’ എന്നാണ്. അശ്വതിക്ക് അവനെ വലിയ രീതിയില്‍ പഠിപ്പിക്കണമെന്നുണ്ടായിരുന്നു പക്ഷേ അവന്റെ മനസ്സില്‍ സിനിമ തന്നെയായിരുന്നു’. ജയറാം പങ്കുവയ്ക്കുന്നു