
മകനും നടനുമായ കാളിദാസിന്റെ വിവാഹത്തിന് സ്ത്രീധനം വാങ്ങില്ലെന്ന് നടൻ ജയറാം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.എന്നാലിപ്പോൾ ഈ ഒരു പ്രസ്താവനയ്ക്ക് എതിരായി സോഷ്യൽ മീഡിയയിലൂടെ കമന്റുകളുമായി വന്നിരിക്കുകയാണ് ചിലർ. ജയറാം സ്ത്രീ ധനം വേണ്ടെന്ന് പറയുന്നത് മഹാമനസ്കത കൊണ്ടല്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം, മകന്റെ വിവാഹത്തിന് സ്ത്രീധനം വാങ്ങില്ലെന്ന് ജയറാം പറ ഞ്ഞിരുന്നു. എന്റെ മകൻ ഒരു കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ കണ്ണാ, അവളെ വീട്ടിലേക്ക് വിളിച്ച് കൊണ്ട് വന്നോ, ഇട്ടോണ്ട് വരുന്ന ഡ്രസ് അല്ലാതെ ഒന്നും വേണ്ടാന്ന്

അവർ വലിയ കുടുംബമാണ്. എങ്കിൽ പോലും ഞാൻ അങ്ങനെ പറഞ്ഞു എന്നാണ് ജയറാം പറഞ്ഞത്. എന്നാൽ പക്ഷെ ചെന്നെെയിലെ ധനിക കുടുംബത്തിലെ കുട്ടിയാണ് കാളിദാസ് വിവാഹം ചെയ്യാൻ പോകുന്ന തരിണി. അതുകൊണ്ട് മാത്രമാണ് ഇട്ടിരിക്കുന്ന ഡ്രസോട് തരിണിയെ കൊണ്ട് വരാൻ ജയറാം പറഞ്ഞത്. പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയായിരുന്നു എങ്കിൽ കാണാമായിരുന്നു പുകിലെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയർന്നു വന്നു.

പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നെങ്കിൽ കണ്ണാ നീ ഈ പെണ്ണിനെ ഇട്ടോണ്ടിരിക്കുന്ന ഡ്രസോട് കൂടി ദൂരെ ദൂരെ പറഞ്ഞു വിട്ടേക്കണം കേട്ടല്ലോ, എന്ന്,അതേസമയം ജയറാമിന്റെ ഈയൊരു അഭിപ്രായത്തെ അനുകൂലിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്. നിരവധിപ്പേർ നടന്റെ വാക്കുകളെ പിന്തുണച്ച് കമന്റുകൾ കുറിക്കുന്നുണ്ട്,











