കലാഭവൻ മണിയുടെ വീട്ടിൽ വീണ്ടുമൊരു സന്തോഷചിരി! നടന്റെ ആഗ്രഹംപോലെ മകൾ ശ്രീലക്ഷ്മി ഒരു ഡോക്ടർ ആകുന്നു

കലാഭവന്‍ മണിയുടെ ആഗ്രഹമായിരുന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ സഹായം നല്‍കുന്ന ഒരു ആശുപത്രിയും, മകളെ ‍ഡോക്ടറാക്കുക എന്നതും

മലയാളികളുടെ ഉള്ളിൽ ഇന്നും തീരാത്ത വിങ്ങലാണ് കലാഭവൻ മണിയുടെ വിടവാങ്ങൽ. മണി പോയതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ഒരുപാട് ആളുകൾ അന്വേഷിച്ചെങ്കിലും മാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അകന്നു കഴിയുകയായിരുന്നു അവർ. എറണാകുളത്തെ ശ്രീ നാരായണ കോളജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് മണിയുടെ മകൾ ശ്രീലക്ഷ്മി. ഇപ്പോൾ ചാലക്കുടിയിലെ വീടായ മണികൂടാരത്തിൽ മണിയുടെ ഭാര്യ നിമ്മിയും, മകൾ ശ്രീലക്ഷ്മിയും ഉണ്ട്. കഴിഞ്ഞ ദിവസം മണികൂടാരത്തിലേക്ക് ശ്രീലക്ഷ്മിയുടെ കൂട്ടുകാരിൽ ചിലർ എത്തിയിരുന്നു, അവർ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.

അച്ഛന്റെ ഓർമ്മകൾ സുഹൃത്തുക്കളെ കാണിച്ചുകൊടുക്കുമ്പോൾ പഴയ കാലം ഓർക്കുകയാണ് ശ്രീലക്ഷ്മി, കലാഭവന്‍ മണിയുടെ ആഗ്രഹമായിരുന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ സഹായം നല്‍കുന്ന ഒരു ആശുപത്രിയും, മകളെ ‍ഡോക്ടറാക്കുക എന്നതും. അദ്ദേഹം അത് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. അച്ഛന്റെ മരണം നല്‍കിയ വേദനയിലാണ് ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷ എഴുതിയതും അഞ്ച് എ പ്ലസും ഒരു ബി പ്ലസും അടക്കം നേടുന്നതും. തുടര്‍ന്ന് പ്ലസ് ടുവിനും മികച്ച മാര്‍ക്ക് വാങ്ങി.

കലാഭവന്‍ മണിയുടെ ഏറ്റവും വലിയ ആഗ്രഹം മകളെ ഒരു ഡോക്ടറാക്കണം എന്നതു തന്നെയായിരുന്നു. അങ്ങനെയാണ് രണ്ടു വര്‍ഷത്തോളം കാത്തിരുന്ന് എന്‍ട്രന്‍സ് പരിശീലനം നടത്തി ശ്രീലക്ഷ്മി എംബിബിഎസ് പ്രവേശനം നേടിയത്. മകള്‍ക്ക് പഠിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് ഇപ്പോൾ കോളജിന് തൊട്ടടുത്ത് ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് നിമ്മി താമസിക്കുന്നത്.