
കിഷോർ സത്യ എന്ന പേരുകേൾക്കുമ്പോൾ പ്രേക്ഷകർക്ക് മനസ്സിലേക്ക് ഓടിവരുന്ന മുഖമാണ് കറുത്ത മുത്തിലെ ഡോക്ടർ ബാലചന്ദ്രന്റെ, മികച്ച പ്രതികരണം ആയിരുന്നു താരത്തിന് കറുത്തമുത്തിൽ ലഭിച്ചത്, മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയാതാരങ്ങളിൽ ഒരാളാണ് കിഷോർ സത്യാ, നായകൻ, മികച്ച സ്വഭാവ നടൻ എന്നീ മേഖലകളിൽ താരം ഏറെ തിളങ്ങി, മിനിസ്‌ക്രീനിലെ നായക വേഷങ്ങൾ ഒരുകാലത്തു ഏറെ ചെയ്തിരുന്നത് കിഷോർ സത്യ ആയിരുന്നു, താരം മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ്‌സ്‌ക്രീനിലും തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ കുറച്ച് നാളുകളായി താരം സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലായിരുന്നു. ഇപ്പോൾ അതിന്റെ കാരണം തുറന്നു പറയുകയാണ് കിഷോർ സത്യ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, 
എന്താ ഇൻസ്റ്റയിൽ പഠമൊന്നുമിടാത്തെ…. എന്ന് ചോദിച്ച് കുറെ മെസ്സേജസ് വരുന്നുണ്ട്….. Lockdown ആയി വീട്ടിൽ ഇരുപ്പായിട്ട് 2 മാസം ആകാറാവുന്നു…. ഞാൻ ഒരിക്കലും ഒരു സോഷ്യൽ മീഡിയ celebrity അല്ല എന്നാണ് എന്റെ വിശ്വാസം….. എന്റെ സിനിമകളും പരമ്പരകളും ഷോകളുമൊക്കെ കണ്ട് ഇഷ്ടപ്പെട്ടവരാണ് എന്നെ സ്നേഹിക്കുന്നവർ എന്ന് ഞാൻ വിശ്വസിക്കുന്നു…. എന്റെ ഇൻസ്റ്റ പേജിൽ ആകെ 2000 പേർ പോലുമില്ല എന്ന് പറയുമ്പോൾ പലരും കണ്ണ് തള്ളിയേക്കാം…. അതാണ് ഞാൻ പറഞ്ഞത് ഞാൻ ഒരു വൈറൽ ജീവിയല്ല…. വൈറൽ ആക്കാനായി ബോധപൂർവം ഒന്നും ചെയ്യാറുമില്ല…. കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകളായി ടെലിവിഷൻ താരങ്ങളുടെ സംഘടന ആയ ആത്മയുടെ അംഗങ്ങൾക്കുള്ള വാക്‌സിനേഷൻ പദ്ധതിയുമായുള്ള തിരക്കുകളിൽ ആയിരുന്നു…. സഹപ്രവർത്തകകർക്കു വേണ്ടി ഓടിനടക്കുമ്പോൾ കിട്ടുന്ന സന്തോഷത്തിനിടയിൽ ഇൻസ്റ്റയും ഫേസ്ബുക്കും ഒക്കെ എന്നിൽ നിന്ന് തെല്ലകലം പാലിച്ചു….. നിങ്ങളുടെ പരാതി തീർക്കാൻ ഒരു പടം ഇടാമെന്നു നോക്കുമ്പോൾ പുതിയ നല്ലൊരു പടം പോലുമില്ല…. അപ്പോൾ ഒരു throwback കിടക്കട്ടെ എന്ന് കരുതി…. ജാട കുറക്കേണ്ട…. കോട്ടും സൂട്ടുമൊക്കെ ആവട്ടെ….











