ആദ്യ വിവാഹത്തിന് ശേഷം തനിക്ക് ഒരു റിലേഷൻഷിപ്പുണ്ടായിരുന്നു, പക്ഷെ ആ കുട്ടി മരിച്ചു പോയി; ക്രിസ് വേണുഗോപാൽ

ടെലിവിഷന്‍ താര ജോഡികളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറെ ദിവസമായി നിറഞ്ഞു നില്‍ക്കുകയാണ്. കൂടാതെ ഇരുവരുടെയും മുൻ വിവാഹ ബന്ധത്തെ കുറിച്ചും ഇരുവരും തുറന്ന് പറഞ്ഞിരുന്നു .

എന്നാൽ ക്രിസിന്റെ ജീവിതത്തിലെ രണ്ടാമത്തെ പങ്കാളിയാണ് ദിവ്യ . ദിവ്യക്ക് മുൻപ് താൻ ഒരു റിലേഷൻഷിപ്പിലായിരുനെന്നാണ് ക്രിസ് വെളിപ്പെടുത്തുന്നത് . പക്ഷെ നിർഭാഗ്യവശാൽ ആ കുട്ടി മരിച്ചുപോയെന്നും ക്രിസ് പറയുന്നു .

‘ഒരുപാട് വിഷമിച്ചിട്ടാണ് 2018ല്‍ ആദ്യ  വിവാഹ ബന്ധത്തിൽ നിന്നും തിരിച്ചു വരുന്നത്. 2019ല്‍ വിവാഹ മോചനത്തിന് കേസ് കൊടുത്തെങ്കിലും അത് തീരുന്നത് 2022 ലാണ്. അതിനു ശേഷം 9 മാസം കഴിഞ്ഞാണ് തന്റെ ജീവിതത്തിലേക്ക് മറ്റൊരാള്‍ കൂടി വരണമെന്ന് ആഗ്രഹിച്ചത്.

അങ്ങനെ ഒരാള്‍ കൂടി ജീവിതത്തിലേക്ക് വരാനിരിക്കുകയായിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ അവര്‍ മരിച്ചു പോയി. അതുകഴിഞ്ഞ് 1200 ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വിവാഹത്തിലേക്ക് എത്തുന്നത് എന്നും ക്രിസ് പറയുന്നു. ക്രിസിന്റെ ഭാര്യ ഇതാണെന്നൊക്കെ പറഞ്ഞ് ആരോക്കെയോ യൂട്യൂബിലൂടെ ചില വീഡിയോസ് പ്രചരിപ്പിക്കുന്നുണ്ട്. ഇന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കിട്ടാത്തതായി എന്താണുള്ളത്? എല്ലാ വിവരങ്ങളും കിട്ടും.

 

താന്‍ നേരത്തെ വിവാഹിതനായിരുന്നു എന്ന് താന്‍ തന്നെ പറയുന്നുണ്ടല്ലോ. വിവാഹിതന്‍ മാത്രമല്ല വിവാഹ മോചിതനമായിരുന്നു എന്നും ക്രിസ് വേണുഗോപാൽ പറയുന്നു. തന്നെക്കുറിച്ച് അറിയണമെങ്കില്‍ തന്നോട് തന്നെ ചോദിച്ചാല്‍ മതി. വ്യക്തമായി കാര്യങ്ങള്‍ താന്‍ പറഞ്ഞു കൊടുക്കാം എന്നാണ് ഈ വീഡിയോ ഇടുന്ന ആള്‍ക്കാരോട് തനിക്ക് പറയാനുള്ളത് എന്നും ക്രിസ് കൂട്ടിച്ചേർത്തു അതല്ലാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് വീഡീയോ ഇട്ടിട്ട് ഒരാളുടെ ജീവിതത്തില്‍ കരിവാരി തേക്കുന്നത് എന്തിനാണെന്ന് ക്രിസ് ചോദിക്കുന്നു. അതിനുള്ള ശിക്ഷ ജീവിതം കൊണ്ട് അവര്‍ക്ക് കിട്ടുമെന്നാണ് താന്‍ കരുതുന്നത്, അല്ലാതെ തനിക്കൊന്നും പറയാനില്ലെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ക്രിസിന്റെയും ദിവ്യയുടെയും വിവാഹം കഴിഞ്ഞ വാർത്ത പുറത്ത് വന്നപ്പോൾ തുടക്കത്തില്‍ ഇരുവർക്കും എതിരെ വിമര്‍ശനങ്ങളും കളിയാക്കലുകളുമൊക്കെ നിരവധി വന്നിരുന്നു. എന്നാൽ പക്ഷെ ആദ്യമൊക്കെ വിമർശനങ്ങളാണ് ലഭിച്ചിരുന്നതെങ്കില്‍ പിന്നീട് അനുകൂല സമീപനമായി മാറുക ആയിരുന്നു. നെഗറ്റീവുകളൊന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന ഉറച്ച നിലപാടിലാണ് ഇരുവരും ഉള്ളത്.

തന്റെ ആദ്യ വിവാഹ ജീവിതത്തെക്കുറിച്ച് ദിവ്യ ശ്രീധറും വെളിപ്പെടുത്തിയിരുന്നു. രണ്ട് മക്കളും ഉണ്ട് ദിവ്യയ്ക്ക് 18 വയസ്സില്‍ ഒളിച്ചോടി പോയിട്ടാണ് ദിവ്യ കല്യാണം കഴിച്ചത്. 12 വര്‍ഷത്തോളം അടിയും തൊഴിയും കൊണ്ടാണ് ജീവിച്ചത്. അതില്‍ നിന്നും മക്കളെയും കൊണ്ട് രക്ഷപ്പെടുകയായിരുന്നു എന്നാണ് നടി പറഞ്ഞത്.

താന്‍ കുടുംബത്തോടൊപ്പം നില്‍ക്കാന്‍ പാടില്ലെന്ന് പറയുന്ന ഒരു വിവാഹ ബന്ധം ആയിരുന്നു ആദ്യത്തേത് . തനിക്കത് സമ്മതിച്ചു കൊടുക്കാന്‍ പറ്റില്ലായിരുന്നു. കാരണം തന്റെ അച്ഛനെയും അമ്മയെയും തനിക്ക് നോക്കിയേ പറ്റൂ. വീട്ടില്‍ ആരും വരാന്‍ പാടില്ല, പുറത്തു പോകാന്‍ പാടില്ല, ആരെയും ഫോണ്‍ വിളിക്കാന്‍ പാടില്ല എന്നൊക്കെയുള്ള നിബന്ധനകള്‍ വയ്ക്കുമ്പോള്‍ താന്‍ ഒരു വളര്‍ത്തുമൃഗം പോലെയായി പോയി എന്നാണ് ദിവ്യ ശ്രീധർ  പറഞ്ഞത്. ഗ്ലാസിനകത്തിട്ട് അടച്ചു വളര്‍ത്തുന്ന ഒരു ചിലന്തിയാണോ താന്‍ എന്ന് അന്നൊക്കെ ചിന്തിച്ചിരുന്നു എന്നും ദിവ്യ ശ്രീധർ പറയുന്നു.