സൂര്യ ടി വി യിൽ സംപ്രേക്ഷണം ചെയ്ത കനൽപ്പൂവ് എന്ന പരമ്പരയിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി മായ. മൈഥിലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് ലക്ഷ്മി പ്രേഷകരുടെ ശ്രദ്ധ നേടിയത്. താരത്തിന്റെ അഭിനയ ശൈലിയും ഡയലോഗും എല്ലാം തന്നെ വളരെ പെട്ടന്നു തന്നെ പ്രേക്ഷകർ ശ്രദ്ധിക്കും വിധമുള്ളത് ആയിരുന്നു. മികച്ച അഭിനയം ആയിരുന്നു താരം പരമ്പരയിൽ കാഴ്ച വെച്ചത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ സംപ്രേക്ഷണം ചെയ്ത എപ്പിസോഡിൽ മൈഥിലിയായി എത്തിയത് മറ്റൊരു താരം ആയിരുന്നു. അതോടെ ലക്ഷ്മിക്ക് ഏതാണ് സംഭവിച്ചത് എന്ന ചോദ്യം ആരാധകരിൽ നിന്ന് ഉയർന്നിരുന്നു. പല തരത്തിൽ ഉള്ള ചർച്ചകൾ ആണ് പരമ്പരയിൽ നിന്ന് മൈഥിലി പിൻമാറിയതിനെ പിന്നാലെ ആരാധകരുടെ ഇടയിൽ വന്നത്.

സീരിയലിൽ നാടൻ വേഷത്തിൽ ആണ് ലക്ഷ്മി എത്തുന്നത് എങ്കിലും റിയൽ ലൈഫിൽ മോഡേൺ ആയ താരമാണ് ലക്ഷ്മി. ലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കുന്ന വിഡിയോകളും ചിത്രങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പരമ്പരയിൽ കാണുന്നതിന്റെ നേരെ വിപരീതമായ രീതിയാണ് ലക്ഷ്മിയുടെത് എന്ന് ആരാധകർ പറഞ്ഞിരുന്നു. എന്നാൽ കനൽപ്പൂവിൽ നിന്നും ലക്ഷ്മി പിന്മാറിയതോടെ പല തരത്തിൽ ഉള്ള കഥകൾ ആണ് പ്രചരിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ച് എത്തിയിരിക്കുകയാണ് ലക്ഷ്മി. താൻ പരമ്പരയിൽ നിന്ന് പിന്മാറാൻ കാരണം അതിലെ ചില സീനിയർ സ്ത്രീ അഭിനേതാക്കൾ ആണെന്നാണ് ലക്ഷ്മി പറയുന്നത്.

ഇവർ ലൊക്കേഷനിൽ വിഷം നിറയ്ക്കുകയാണ് എന്നും ഇവർക്കു ചാനലുകളുമായി വലിയ പിടിപാട് ഉണ്ടെന്നും അത് കൊണ്ട് തന്നെ ചാനലുകൾ പോലും ഇവരെ പിന്തുണച്ച് കൊണ്ടാണ് സംസാരിക്കുന്നത് എന്നും താൻ ജൂനിയർ ആർട്ടിസ്റ്റ് ആയത് കൊണ്ട് തനിക്ക് അങ്ങനെ ചാനലിൽ പിടിപാട് ഒന്നുമില്ല എന്നും സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു എന്നും എന്നാൽ സഹികെട്ടപ്പോൾ ആണ് തതാൻ പരമ്പരയിൽ നിന്ന് പിന്മാറിയത് എന്നുമാണ് ലക്ഷ്മി മായ പറയുന്നത്. താരത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.











