‘ഒരേയൊരു ചിത്രം മാത്രം’; പൃഥ്വിക്കൊപ്പം ഒന്നിച്ചപ്പോൾ നഷ്ടത്തിലായ ഏക സിനിമയെ കുറിച്ച് വെളിപ്പെടുത്തി ലിസ്റ്റിൻ സ്റ്റീഫൻ

മലയാള സിനിമയിൽ ഒരു മാറ്റത്തിന് തുടക്കമിട്ട് ട്രാഫിക് എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് നിർമ്മാണ രം​ഗത്തേക്ക് ലിസ്റ്റിൻ സ്റ്റീഫൻ എത്തുന്നത്. പിന്നീട് പൃഥ്വിരാജിനൊപ്പം നിരവധി ചിത്രങ്ങളും അദ്ദേ​ഹം നിർമ്മിച്ചു. പൃഥ്വിക്കൊപ്പം ചെയ്തതിൽ ഒരെണ്ണം ഒഴികെ മറ്റെല്ലാ ചിത്രങ്ങളും തനിക്ക് വലിയ ലാഭം നേടി തന്നുവെന്നാണ് ലിസ്റ്റിൻ പറയുന്നത്.

“പൃഥ്വിരാജുമായി ചെയ്തിട്ടുള്ള എല്ലാ സിനിമകളും, വിമാനം ഒഴിച്ച്, വലിയ ലാഭം ആയിരുന്നു. ഉസ്താദ് ഹോട്ടൽ വലിയ ലാഭമാണ്, ട്രാഫിക്, ഹൗ ഓൾഡ് ആർ യു, ചാപ്പ കുരിശ്, കെട്ട്യോളാണ് എൻറെ മാലാഖ, ഗരുഡൻ ഈ സിനിമകളൊക്കെ വലിയ ലാഭമായിരുന്നു. മോഹൻകുമാർ ഫാൻസ്, എന്താടാ സജി തുടങ്ങിയ ചിത്രങ്ങൾ ബ്രേക്ക് ഈവൻ എന്ന ഗണത്തിൽ പെടുത്താം” – ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടിച്ചേർത്തു.

ലിസ്റ്റിൻറെ നിർമ്മാണത്തിൽ ഈ വർഷം തിയറ്ററുകളിലെത്തിയ മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന് തീയറ്ററിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. ക്വീൻ, ജന ഗണ മന എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഡിജോ ജോസ് ആൻറണി ഒരുക്കിയ ചിത്രത്തിലെ നായകൻ നിവിൻ പോളി ആയിരുന്നു. സുരേഷ് ​ഗോപിയും ബിജു മേനോനും ഒന്നിച്ച ​​ഗരുഡനാണ് ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അവസാനം ഹിറ്റായ ചിത്രം.