അത് രാജുവിന് ചൊറിയാൻ വേണ്ടി ഇടുന്ന കമന്റാണ്! ഒരു സിനിമക്ക് അവൻ പോയാൽ പിന്നെ മൂന്ന് മാസത്തേക്ക് കാണാൻ കിട്ടില്ല; സുപ്രിയയെ കുറിച്ച് മല്ലിക സുകുമാരൻ

ഇക്കഴിഞ്ഞ ദിവസമാണ് സംവിധാനം ഒക്കെയും കഴിഞ്ഞു ഇനി അഭിനയരംഗത്തേക്ക് എന്ന് പൃഥ്വി രാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇത് കണ്ട ഭാര്യ സുപ്രിയയും നടനെ ട്രോളി എത്തിയിരുന്നു

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് സുകുമാരന്റെയും, മല്ലികാസുകുമാരന്റെയും കുടുംബം, ഇപ്പോളും അഭിനയ മേഖലയിൽ സജീവമായ നടിയാണ് മല്ലിക സുകുമാരൻ, മരുമക്കളെ ഇത്രയും പിന്തുണക്കുന്ന ഒരു അമ്മായി അമ്മ വേറെ ഉണ്ടോ എന്നാണ് മല്ലിക സുകുമാരന്റെ കാര്യത്തിൽ സോഷ്യൽ മീഡിയ പറയാറുള്ളത്. തന്റെ രണ്ടു മരുമക്കളും തന്റെ മക്കളെ പൊന്നുപോലെ നോക്കുന്നുണ്ടെന്നും അവർ ഇല്ലായിരുന്നു എങ്കിൽ മക്കളുടെ കാര്യം പരുങ്ങലിൽ ആയേനെ എന്നും മിക്കപ്പോളും മല്ലിക പറയാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മല്ലിക പലപ്പോഴും മക്കളെയും ട്രോളി എത്താറുണ്ട്.

ഇക്കഴിഞ്ഞ ദിവസമാണ് സംവിധാനം ഒക്കെയും കഴിഞ്ഞു ഇനി അഭിനയരംഗത്തേക്ക് എന്ന് പൃഥ്വി രാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇത് കണ്ട ഭാര്യ സുപ്രിയയും അദ്ദേഹത്തെ ട്രോളി എത്തിയിരുന്നു.ഇപ്പോഴിതാ ഒരുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മല്ലിക സുകുമാരൻ തന്റെ മക്കളേ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രദ്ധ ആകുന്നത്. എമ്പുരാനെ കുറിച്ച് എല്ലാവരും പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. ബാക്കി എല്ലാം ദൈവത്തിന്റെ കൈയിലാണ്. കേരളത്തിലെ പ്രേക്ഷകർ നമ്മളെ ഇതുവരെ വിട്ടുകളഞ്ഞിട്ടില്ല. ഇനിയും കൂടെ നിൽക്കും എന്നാണ് വിശ്വാസം.

രാജു ഈ പടത്തിന് വേണ്ടി അവൻ ഒരുപാട് കഷ്ടപ്പെട്ടു. അമ്മയെന്ന നിലയിൽ ഞാൻ എപ്പോഴും പ്രാർത്ഥിക്കും. കാരണം അവൻ അത്രയും ഹാർഡ് വാക്ക് ചെയ്യുന്ന ആളാണ്. അതിന്റെ ഫലം ഉറപ്പായും അവനു കിട്ടണേ എന്നാണ് പ്രാർത്ഥന. അത് കൂടാതെ മരുമകൾ സുപ്രിയയെ കുറിച്ചും മല്ലിക പറയുന്നു, സുപ്രിയയുടെ ആ കമന്റ് അവനെ ചൊറിയാൻ വേണ്ടി ഇടയ്ക്കിടെ എഴുതുന്നതാണ്. അതിൽ കാര്യം ഒന്നുമില്ല. എല്ലാ ഭാര്യമാരെയും പോലെ സങ്കടം പറയുന്നതാണ്. പോയാൽ പിന്നെ മൂന്നു മാസത്തേക്ക് കാണാൻ ഇല്ലെന്നൊക്കെ പരാതി പറയും. പടത്തിന്റെ സെൻസറിങ് ഒക്കെയായി രാജു തിരക്കിലാണ്, മല്ലിക പറയുന്നു.