മോഹൻലാലിൻറെ റീ റിലീസ് ചിത്രങ്ങൾക്ക് ലഭിക്കാത്ത സ്വീകാര്യത മമ്മൂട്ടി ചിത്രമായ ‘ഒരു വടക്കൻ വീരഗാഥക്ക്’ ലഭിക്കും; ദേവൻ

'ഒരു വടക്കൻ വീരഗാഥ' പോലെയുള്ള ഒരു ക്ലാസിക് ചിത്രം വീണ്ടും തിയേറ്ററുകളിൽ കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നു,ദേവൻ പറയുന്നു

മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യതയെ അപേക്ഷിച്ച് മമ്മൂട്ടിയുടെ ചിത്രമായ ‘ഒരു വടക്കൻ വീരഗാഥ’ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന് പറയുകയാണ് നടൻ ദേവൻ. മമ്മൂട്ടിയുടെ ചിത്രങ്ങൾക്ക് എല്ലായ്പ്പോഴും നല്ലൊരു ആരാധക വൃന്ദം ഉണ്ട്. ‘ഒരു വടക്കൻ വീരഗാഥ’ പോലെയുള്ള ഒരു ക്ലാസിക് ചിത്രം വീണ്ടും തിയേറ്ററുകളിൽ കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നു. ഇത് ചിത്രത്തിന്റെ വിജയത്തിന് കാരണമാകും, ദേവൻ പറഞ്ഞു.

ഈ ചിത്രം 4K റീമാസ്റ്റർ ചെയ്ത് ഡോൾബി അറ്റ്മോസ് ശബ്ദത്തോടെ വീണ്ടും റിലീസ് ചെയ്യുന്നത്, ഇത് പുതിയ തലമുറയിലെ പ്രേക്ഷകരെ ആകർഷിക്കാൻ സഹായിക്കും. മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്ക് ഇത്തരം സാങ്കേതിക മികവ് ലഭിച്ചിട്ടില്ല. മോഹന്‍ലാലിന്റെ ചില പടങ്ങള്‍ വന്നല്ലോ. അതിനൊന്നും അത്രയും സ്വീകാര്യത ലഭിച്ചില്ല. പക്ഷേ, ഈ പടത്തിന് സ്വീകാര്യത കിട്ടും.

ആളുകള്‍ക്ക് ഒരു താല്‍പര്യമുണ്ടാവും, അതിന്റെ ഒരു ഗ്ലാമര്‍, കളര്‍ഫുള്ളായ സംഗതി ഉണ്ട്. ഒരുപാട് ആളുകള്‍ വടക്കന്‍ വീരഗാഥ തിയറ്ററില്‍ നിന്ന് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. പഴയ തലമുറയിലെ പലരും ആ സിനിമ തിയറ്ററില്‍ നിന്ന് കണ്ടിട്ടുമുണ്ട്. പക്ഷേ പുതിയ തലമുറക്ക് ഇതൊരു അവസരമാണ്, ഭാഗ്യമാണ്. സിനിമയെ സീരിയസായി കാണുന്നവര്‍ക്ക് ഒരു പാഠപുസ്തകമായി കാണാവുന്ന സിനിമയാണ് ഒരു വടക്കന്‍ വീരഗാഥാ, പുതിയ തലമുറയിലെ സംവിധായകര്‍ വന്ന് ഈ പടം കാണും. ഗവേഷണത്തിന് താല്‍പര്യമുള്ള ആളുകള്‍ വില്ലനായ ചന്തുവിനെ എങ്ങനെ നായകനാക്കി എന്ന് അറിയാന്‍ വരും, ദേവൻ പറഞ്ഞു.