‘ടർബോ’യിൽ എന്നല്ല മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏതുസിനിമകളിലും എനിക്ക് പ്രതിഫലം തരണം; മമ്മൂട്ടി 

വൈശാഖ്  സംവിധാനം ചെയ്യ്തു മമ്മൂട്ടി കമ്പിനി നിർമിക്കുന്ന പുതിയ ചിത്രമാണ് ടർബോ, ചിത്രത്തിൽ മമ്മൂട്ടിയാണ് നായകനായി എത്തുന്നത്, ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായ അഭിമുഖത്തിൽ നടൻ പറഞ്ഞ കാര്യങ്ങളാണ് ശ്രെദ്ധ ആകുന്നത്, സ്വന്തം കമ്പിനി നിർമിക്കുന്ന സിനിമ ആയതുകൊണ്ട് ടർബോ യിൽ നിന്നും പ്രതിഫലം വാങ്ങാറുണ്ടോ എന്ന ചോദ്യത്തിനാണ് താരം മറുപടി നൽകുന്നത്, അതിപ്പോൾ സ്വന്തം കമ്പനി ആണെങ്കിലും താൻ ഇതിന്റെ പ്രതിഫലം വാങ്ങും എന്നാണ് മമ്മൂട്ടി പറയുന്നത്

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന സിനിമ ആയതുകൊണ്ട് റെമ്യൂണറേഷൻ തരാതിരിക്കാൻ കഴിയില്ലെന്നും, ഒരു നിശ്ചിത തുക എഴുതി എടുത്തു അതിന്റെ ടാക്സ് അടക്കുകയും ചെയ്യണമെന്ന് മമ്മൂട്ടി പറയുന്നു, അതിപ്പോൾ ടർബോ എന്നല്ല മമ്മൂട്ടി കമ്പിനി നിർമ്മിക്കുന്ന ഏത് സിനിമ ആയാലും താൻ അഭിനയിച്ചതിന്റെ പ്രതിഫലം വാങ്ങാറുണ്ടെന്നും നടൻ പറഞ്ഞു

നമ്മൾ ഇതിന്റെ ടാക്സ് അടക്കേണ്ടതുണ്ട് മമ്മൂട്ടി പറയുന്നു, എല്ലാം ഒരു കണക്കാണ്, നമ്മൾ അഭിനയിച്ചാൽ നമ്മൾ ഒരു നിശ്ചിത തുക വാങ്ങണം, അതിന് കൃത്യമായ ഒരു ടാക്‌സും അടക്കണം മമ്മൂട്ടി പറയുന്നു,