മൂന്നാര്‍ ഷെഡ്യൂള്‍ പാക്കപ്പ്!! മാര്‍ക്കോ അപ്‌ഡേറ്റുമായി ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് മാര്‍ക്കോ. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ വന്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മലയാള സിനിമയിലെ ആദ്യത്തെ വില്ലന്റെ സ്പിന്‍ ഓഫ് ചിത്രമാണ് മാര്‍ക്കോ. മിഖായേല്‍ എന്ന ചിത്രത്തിലെ വില്ലനായിരുന്നു മാര്‍ക്കോ. മാര്‍ക്കോയെ കേന്ദ്രീകരിച്ച് ഹനീഫ് അദേനി തന്നെയാണ് മാര്‍ക്കോയും ഒരുക്കുന്നത്. ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകളും ഉണ്ണി മുകന്ദന്‍ പങ്കുവയ്ക്കാറുണ്ട്.

ഷൂട്ടിംഗ് പൂരോഗമിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ചിത്രത്തിന്റെ മൂന്നാറിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് അറിയിച്ചിരിക്കുകയാണ് താരം. അടുത്തിടെയാണ് മൂന്നാറില്‍ ചിത്രീകരണം തുടങ്ങിയത്. മൂന്നാര്‍ ഷെഡ്യൂള്‍ പാക്കപ്പ് എന്ന് പറഞ്ഞാണ് ഉണ്ണി ചിത്രം പങ്കുവച്ചത്.

ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സിദ്ധിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ യുഹാന്‍ സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ എന്നിവരും നിരവധി പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

കെ.ജി.എഫിലൂടെ സംഗീത പ്രേമികളുടെ ഹരമായി മാറിയ രവി ബസ്രൂറാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം – ചന്ദ്രു സെല്‍വരാജ്, എഡിറ്റിംഗ് – ഷെമീര്‍ മുഹമ്മദ്, കലാസംവിധാനം – സുനില്‍ ദാസ്, മേക്കപ്പ് – സുധി സുരേന്ദ്രന്‍, കോസ്റ്റ്യും ഡിസൈന്‍ – ധന്യാ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍സ് – സ്യമന്തക് പ്രദീപ്, പ്രമോഷന്‍ കണ്‍സല്‍ട്ടന്റ് – വിപിന്‍ കുമാര്‍, മാര്‍ക്കറ്റിംഗ് – 10 ജി മീഡിയ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ബിനു മണമ്പൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.