
77–ാം റിപ്പബ്ലിക് ദിനാഘോഷ വേളയിൽ നടിയും അവതാരകയുമായ മീനാക്ഷി അനൂപ് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. എന്തോ എനിക്ക് ഇന്ത്യയിൽ തന്നെ എന്നും ജീവിക്കാനാണിഷ്ടം.. പ്രത്യേകിച്ച് കേരളത്തിൽ.. മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പലതുകൊണ്ടും നമ്മുടെ രാജ്യം നല്ലതും സമാധാനമുള്ളതാണെന്നും ശാസ്ത്ര പുരോഗതിയില്‍ മുന്നിലാണെന്നും മീനാക്ഷി പറയുന്നു.

‘‘ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.. എന്റെ രാജ്യം എനിക്ക് ഇഷ്ടവുമാണ്. മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പലതുകൊണ്ടും നമ്മുടെ രാജ്യം നല്ലതും സമാധാനമുള്ളതും തന്നെയാണ്… നമ്മുടെ രാജ്യം ശാസ്ത്ര പുരോഗതിയിലും മുന്നിൽ തന്നെയാണ്.. പലപ്പോഴും മറ്റ് രാജ്യങ്ങളിൽ കുടിയേറിപ്പാർത്തവർ പറഞ്ഞു കേട്ടിട്ടുണ്ട്, പല തരത്തിലുള്ള വിവേചനങ്ങൾ അനുഭവപ്പെടാറുണ്ടെന്നും.
മാത്രമല്ല ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ പോലും ശമ്പള വർധനയോ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നും. എന്തോ എനിക്ക് ഇന്ത്യയിൽ തന്നെ എന്നും ജീവിക്കാനാണിഷ്ടം.. പ്രത്യേകിച്ച് കേരളത്തിൽ.. എല്ലാവർക്കും ഹൃദയപൂർവം റിപ്പബ്ലിക് ദിനാശംസകൾ.. ഇനി വരും റിപ്പബ്ലിക്കുകൾ കൂടുതൽ. കൂടുതൽ… രാജ്യപുരോഗതിയുടേയും …ശാസ്ത്ര പുരോഗതിയുടേതുമാവട്ടെ.’’–മീനാക്ഷിയുടെ വാക്കുകൾ.











