
നടനും എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേര്പിരിഞ്ഞതിന്റെ കാരണം ഇരുവരും പരസ്യമായി വ്യക്തമാക്കിയിട്ടില്ല. വിവാഹം കഴിഞ്ഞതിന് ശേഷം മുകേഷിന്റെ സഹോദരിമാരിൽ നിന്ന് നേരിട്ടതിനെ കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് മേതിൽ ദേവിക ഇപ്പോൾ.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. മുകേഷ് അല്ല, സഹോദരിമാരാണ് തനിക്ക് പ്രശ്നമായിരുന്നതെന്നാണ് മേതിൽ ദേവിക പറയുന്നത്. ജീവിതത്തിലെടുത്ത ചില തീരുമാനങ്ങൾ തെറ്റായിപ്പോയി എന്ന് തോന്നിയിട്ടുണ്ടോ’ എന്ന അവതാരകന്റെ ചോദ്യത്തിനാണ് മേതിൽ ദേവിക മറുപടി പറയുന്നത്. ഒരു സ്ത്രീ എന്ന നിലയിൽ തന്നെ ശല്യപ്പെടുത്തിയ ചില കാര്യങ്ങൾ ഉണ്ടെന്നും മുകേഷുമായുള്ള വിവാഹം അബദ്ധമായി എന്ന് തനിക്ക് തോന്നിയിട്ടില്ലയെന്നും അതേസമയം തനിക്ക് ചില വിഷമങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും മേതിൽ ദേവിക പറയുന്നു.

തനിക്ക് മുകേഷിന്റെ വീട്ടിൽ നിന്നും പലപ്പോഴും പ്രശ്നങ്ങളുണ്ടായിട്ടുണ്ട് എന്നും എന്നാൽ അത് അദ്ദേഹത്തിന്റെ അമ്മയോ കുഞ്ഞമ്മയോ ഒന്നും അല്ല, അവരൊക്കെ നല്ല ആൾക്കാരാണ് എന്നും പക്ഷെ അദ്ദേഹത്തിന്റെ സഹോദരിമാരിൽ നിന്ന് തനിക്ക് ഒരു പിന്തുണയും ലഭിച്ചിട്ടില്ലയെന്നും മാത്രമല്ല അത് തനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കിയെന്നും അദ്ദേഹത്തെ പ്രതിരോധിക്കുമ്പോഴും ചില കാര്യങ്ങളിൽ എനിക്ക് ഭയങ്കര സങ്കടം ഉണ്ടായിട്ടുണ്ട് എന്നും മേതിൽ ദേവിക പറയുന്നു. എന്നാൽ അതിൽ തനിക്കവരോട് ദേഷ്യമൊന്നും ഇല്ല. ഭയങ്കര വിഷമമാണ് ഉണ്ടായതെന്നും മേതിൽ ദേവിക വ്യക്തമാക്കി.
പറയുമ്പോൾ അവരും അദ്ദേഹത്തിന്റെ മരുമക്കളുമെല്ലാം വളരെ അധികം ഫെമിനിസം സംസാരിക്കുന്നവരാണ്. എന്നാൽ അവർ എന്നെ പൂർണമായും അവഗണിച്ചുവെന്നും മാറ്റി നിർത്തി, ചില സമയത്ത് ഒരു സഹോദരി തന്നെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ജീവിതത്തിൽ ഇനി വേറൊരാൾ കാരണം താൻ സങ്കടപ്പെടരുതെന്ന് അന്ന് താനൊരു തീരുമാനം അന്ന് എടുത്തുവെന്നും മേതിൽ ദേവിക പറയുന്നു.
തന്നെ കാണുമ്പോൾ ചിരി തോന്നുകയാണെങ്കിൽ അത് അവരുടെ പ്രശ്നമാണ്. തന്റെ നിസഹായത കാണുമ്പോൾ അവർക്ക് ചിരി തോന്നുന്നെങ്കിൽ അത് അവരുടെ പ്രശ്നമാണ് എന്നും തനിക്ക് മുകേഷേട്ടനല്ല യഥാർത്ഥത്തിൽ പ്രശ്നം. സ്ത്രീകളാണ് പ്രശ്നം . ഇങ്ങനെ നിരവധി സംഭവങ്ങൾ തന്റെ സ്റ്റുഡന്റ്സും ഫ്രണ്ട്സും പറയാറുണ്ട് എന്നും ഭർത്താവിനെക്കുറിച്ച് എന്തെങ്കിലും അമ്മായി അമ്മമാരോടോ സഹോദരിമാരോടോ പറയുമ്പോൾ ഒരു രീതിയിലും അവർ പിന്തുണയ്ക്കില്ലെന്നും അവർ പറയാറുണ്ട് എന്നും മേതിൽ ദേവിക പറയുന്നു.
നമ്മുടെ സമൂഹത്തിലെ പ്രശ്നമാണിതെന്നും അത് തന്റെ മനസിൽ കിടപ്പുണ്ട്. ഇത്രയും ഫെമിനിസത്തെക്കുറിച്ച് പറയുമ്പോൾ അതെല്ലാം ആളുകൾ വീട്ടിൽനിന്നാണ് പ്രാക്ടീസ് ചെയ്യേണ്ടതെന്നും മേതിൽ ദേവിക പറയുന്നു. മാത്രമല്ല മുകേഷിനെതിരെ വന്ന ആരോപണങ്ങളെക്കുറിച്ചും മേതിൽ ദേവിക പ്രതികരിച്ചു. മുകേഷിനെതിരെ വന്ന ആരോപണങ്ങൾ എല്ലാം സത്യമാണെന്ന് താൻ പറയുന്നില്ലയെന്നും അതിൽ എന്തൊക്കെ സത്യമുണ്ടാകും എന്ന് തനിക്ക് അറിയാമെന്നും കൂടുതൽ അതിനെക്കുറിച്ചൊന്നും പറയാൻ ഞാൻ താത്പര്യപ്പെടുന്നില്ലയെന്നും മേതിൽ ദേവിക പറയുന്നത്.
മാധവം എന്ന വീട്ടിൽ അദ്ദേഹം വരാറുണ്ട്. അത് അദ്ദേഹത്തിന്റെ ആർട്ട് ഹൗസാണ്. അദ്ദേഹത്തിന്റെ ഷൂട്ട് അവിടെ നടക്കാറുണ്ട് എന്നും തന്റെ സ്റ്റുഡന്റ്സും അവിടെ വന്ന് താമസിക്കാറുണ്ട് എന്നും അതൊരു വീടല്ല, അതിനേക്കാൾ പല കലാപരമായ കാര്യങ്ങളും നടക്കുന്ന സ്ഥലമാണതെന്നും അവിടെ കയറി നമ്മൾ ദേഷ്യപ്രകടനം കാണിക്കേണ്ട ആവശ്യം ഇല്ലല്ലോയെന്നും മേതിൽ ദേവിക ചോദിക്കുന്നു. ഇപ്പോൾ ഭാര്യ എന്ന നിലയിലുള്ള ബന്ധത്തിൽ നിന്നും ഞാൻ പുറത്തുകടന്നിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ദേഷ്യമൊന്നും ഇല്ല. മാത്രമല്ല ഇപ്പോൾ ഒരു മറയില്ലാണ്ട് എനിക്ക് ഇടപെടാൻ പറ്റുന്നുണ്ട്. ഒരു സുഹൃത്ത് എന്ന നിലയിൽ സംസാരിക്കാൻ പറ്റുന്നുണ്ട് എന്നും പക്ഷെ ഈയൊരു പരസ്പര ധാരണ ആളുകൾക്ക് മനസിലാകണമെന്നില്ലയെന്നും ഒരു വ്യക്തിയെ ഡിവോഴ്സ് ചെയ്ത് കഴിഞ്ഞാൽ എപ്പോഴും നമ്മൾ വ്യക്തിഹത്യ ചെയ്യേണ്ട കാര്യമൊന്നുമില്ലയെന്നും ഒരാളെ വിവാഹം കഴിച്ചത് കൊണ്ട് അയാളെ എന്നും പ്രതിരോധിക്കേണ്ട കാര്യവുമില്ലയെന്നും മേതിൽ ദേവിക വ്യകത്മാക്കി.
അതേസമയം നടൻ മുകേഷിന്റെ വിവാഹവും വേർപിരിയലും മലയാളികൾക്കിടയിൽ വലിയ ചർച്ചയായ വാർത്തയായിരുന്നു. 2013 ലായിരുന്നു മുകേഷും മേതില്‍ ദേവികയും തമ്മില്‍ വിവാഹിതരാവുന്നത്.
ഇപ്പോൾ തന്റെ ആദ്യത്തെ സിനിമ പുറത്തിറങ്ങിയ സന്തോഷത്തിലാണ് മേതിൽ ദേവിക . കഥ ഇന്നുവരെ’ എന്ന ചിത്രത്തിൽ ബിജു മേനോനൊപ്പം നായിക പ്രാധാന്യം അർഹിക്കുന്ന കഥാപാത്രമാണ് മേതിൽ ദേവിക ചെയ്തിരിക്കുന്നത് . ചിത്രത്തിൽ നിഖിൽ വിമലും അനുശ്രീയും പ്രധാന റോളുകൾ ചെയ്യുന്നുണ്ട് .











