റിലീസിനൊരുങ്ങി മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് ആശംസകളുമയി അമിതാഭ് ബച്ചൻ.നീണ്ട കാത്തിരിപ്പിനൊടുവിലാണ് മോഹൻലാൽ ചിത്രം ബറോസ് റിലീസിനു ഒരുങ്ങുന്നത്. നിരവധി ആരാധകരാണ് ചിത്രത്തെ പ്രശംസിച്ച് രങ്ങതെതുന്നത്.സിനിമയുടെ വിർച്ച്വൽ ട്രൈലർ ആരാധകർ നെഞ്ചിലേറ്റിയിരുന്നു.ഇപോൾ ചിത്രത്തിന്റെ ട്രൈലെർ പങ്കുവച്ച് മോഹൻലാലിനൊട് തന്റെ സ്നേഹം അറിയിക്കുകയാണ് ബിഗ് ബി അമിതാഭ് ബച്ചൻ.

 

അമിതാഭ് ബച്ചൻ തന്റെ ട്വിറ്റെർ പേജ് ലൂടെ ആണ് ബാറൊസിന്റെ ട്രൈലെർ പങ്കുവച്ചത് . ഡിസംബർ 25 ന്  ക്രിസ്തമസ് റിലീസായി ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത് . ആശീർവാദ് സിനിമാസിന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ ബറോസ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാനു ആരാധകരുടെ പ്രതീക്ഷ.
ആദ്യ ത്രീ ഡി ചിത്രമായ മൈ ഡീയർ കുട്ടിച്ചാത്തന്റെ സംവിധായകനായ ജിജോ പുന്നൂസിന്റെ കഥയെ ആസ്പതമക്കിയാണ് ബാറരൊസ് നിർമിച്ചിരിക്കുന്നത്.അഞ്ച് വർഷത്തേ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ടാണ് ബറോസ് തീയറ്ററിൽ എത്തുന്നത്.