ചെയ്യണം എന്ന് തോന്നുമ്പോൾ മാത്രമേ ഞാൻ അത് ചെയ്യൂ, അതിൽ എനിക്ക് നിർബന്ധം ഒന്നും ഇല്ല!

namitha pramod about film
namitha pramod about film

മലയാള സിനിമയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നമിത പ്രമോദ് എങ്കിലും താരത്തിന്റെ അടുപ്പിച്ചുള്ള ചിത്രങ്ങൾ ഒന്നും പുറത്തിറങ്ങാറില്ല. ഒരു ചിത്രം ഇറങ്ങി കുറെ നാളുകൾക്ക് ശേഷമാകും അടുത്ത ചിത്രം ഇറങ്ങുക. ഇപ്പോൾ ഒരു അഭിമുഖത്തിൽ അതിന്റെ കാരണം തുറന്ന് പറയുകയാണ് നമിത പ്രമോദ്. എന്തുകൊണ്ടാണ് നമിതയുടേതായി അടുപ്പിച്ച് സിനിമകൾ ഇറങ്ങാത്തത് എന്നായിരുന്നു അവതാരകയുടെ ചോദ്യം. അതിനാണ് നമിത കൃത്യമായ മറുപടി കൊടുത്തത്. ഇത്ര വർഷത്തിനുള്ളിൽ ഇത്ര സിനിമകളിൽ അഭിനയിക്കണം എന്നൊന്നും നിബന്ധനകൾ ഇല്ലല്ലോ. എനിക്ക് തോന്നുമ്പോൾ മാത്രമാണ് ഞാൻ സിനിമകൾ ചെയ്യുക. അല്ലാതെ ഒരു പ്രാധാന്യവുമില്ലാത്ത കുറെ കഥാപാത്രങ്ങൾ ചെയ്തു ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ എനിക്ക് താൽപ്പര്യം ഇല്ല. namitha pramod about equality

സിനിമകളിൽ അഭിനയിക്കാത്ത സമയങ്ങളിൽ കുറെ തിരക്കഥകൾ വന്നിരുന്നു. തിരക്കഥകൾ വായിച്ചിട്ട് അതിന്റെ മുഴുവൻ രംഗങ്ങളിലും ഞാൻ കംഫർട്ട് ആണെന്ന് ഇനിക്ക് ഉറപ്പുണ്ടായാൽ മാത്രമേ ഞാൻ സിനിമ ചെയ്യാറുള്ളൂ. ഒരു രംഗത്തിൽ മാത്രമേ അഭിനയിക്കുന്നുള്ളു എങ്കിലും എനിക്ക് കുഴപ്പമില്ല. ആ രംഗം കഥയ്ക്ക് അത്രത്തോളം പ്രാധാന്യം ഉള്ളതാണെന്ന് എനിക്ക് തോന്നിയാൽ മാത്രമേ ഞാൻ അഭിനയിക്കൂ. സിനിമയുടെ കാര്യത്തിൽ ഞാൻ അങ്ങനെ കൃത്യമായി മുൻകൂട്ടി ഒന്നും തീരുമാനിച്ചിട്ടില്ല. നല്ല കഥകൾ വരുമ്പോൾ ചെയ്യുന്നു. അത്രേ ഉള്ളു എന്നും ആണ് നമിത പറഞ്ഞ മറുപടി.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമിത ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റാകുവാൻ നമിതയ്ക്ക് കഴിഞ്ഞു. ഉള്ളിലുള്ളത് മുഴവനോന്നും മലയാളികളുടെ പ്രിയ നടി നമിത പ്രമോദ് തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ചിലതൊക്കെ നല്ല വടിവൊത്ത ഭാഷയിൽ പറഞ്ഞിട്ടുണ്ട്, മിനിസ്‌ക്രീനിൽ നിന്നുമാണ് താരം അഭിനയത്തിലേക്ക് എത്തിച്ചേർന്നത്, ബാലതാരമായി എത്തിയ നമിത പിന്നീട് സത്യൻ അന്തിക്കാട് ചിത്രം പുതിയ തീരങ്ങളിൽ കൂടിയാണ് നടിയായി അരങ്ങേറിയത്.ഇതിനോടകം നിരവധി സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു, മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളുടെ കൂടെയും നമിത അഭിനയിച്ച് കഴിഞ്ഞു, ദിലീപിന്റെ മകൾ മീനാക്ഷിയുമായി നമിത വളരെ അടുത്ത സൗഹൃദമാണ്, ഇരുവരുടെയും ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുമുണ്ട്,