
വിവാഹ ജീവിതത്തിനുശേഷമുണ്ടായ ചില തിരിച്ചറിവുകളെ കുറിച്ച് വിവാഹിതരാകാൻ പോകുന്ന പെൺകുട്ടികൾക്ക് തന്റെ യൂട്യൂബ് വീഡിയോയിലൂടെ നവ്യ നായർ പറയുന്ന കാര്യമാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തന്നെ താൻ കൂടുതൽ സ്നേഹിക്കണമെന്നും പ്രയോറിറ്റി കൊടുക്കണമെന്നും തനിക്ക് തോന്നി തുടങ്ങിയത് വിവാഹത്തിനു ശേഷമാണ് . നമ്മളെ സ്നേഹിക്കാൻ നമ്മൾ സമയം കണ്ടെത്തിയില്ലെങ്കിൽ നമുക്കൊപ്പം ഒരു പട്ടിയുമുണ്ടാകില്ല. തന്റെ എക്സ്പീരിയൻസിൽ നിന്നാണ് താൻ എല്ലാം പറയുന്നത് എന്നും നടി പറയുന്നു. ആരും ആരെയും വിലയിരുത്തരുത്. കാരണം അവർ വന്ന വഴികൾ നമുക്ക് അറിയില്ലല്ലോ

പക്ഷെ എവിടെയും ഭർത്താവിനെ കുറിച്ച് നവ്യ നായർ സംസാരിച്ചില്ല. സ്ത്രീകൾക്ക് ഫിനാഷ്യൻ ഫ്രീഡം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യക്തയെ കുറിച്ചും നവ്യ പറഞ്ഞു, സ്ത്രീകൾക്ക് ഫിനാഷ്യൻ ഫ്രീഡം ഉണ്ടായിരിക്കണം. അല്ലെങ്കിൽ നമുക്ക് നമ്മുടെ അവകാശങ്ങൾ പോലും നേടിയെടുക്കാൻ കഴിയാതെ വരും. അതുപോലെ വിവാഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്. ഒരാളുടെ സക്സസ് നോക്കേണ്ടത് അയാൾ വിവാഹിതനായോ എന്നത് നോക്കിയും ആകരുത്. നമ്മുടെ ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, വീട് എന്ന രീതിയിലേക്ക് സ്ത്രീകൾ അവരുടെ ലോകത്തെ ചെറുതാക്കരുത്.

ഫിനാഷ്യൽ ഇന്റിപെൻഡൻസ് എല്ലാവർക്കും അവകാശപ്പെട്ടതാണ്.ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്ന് തന്റെ മകനാണ്. താൻ ഈ മൊമന്റിൽ എന്തായിരിക്കുന്നുവോ അതിന് പിന്നിൽ തന്റെ മകന്റെ പിന്തുണയാണ്. അതൊരു വലിയ കഥയാണ്. ഒരിക്കൽ താൻ അത് എല്ലാവരോടും പറയുമെന്നും നവ്യ പറയുന്നു. മറ്റൊന്ന് സഹാനുഭൂതിയാണ് എന്നും മറ്റുള്ളവരുടെ വിഷമം തനിക്ക് മനസിലാക്കാൻ കഴിയുമെന്നും നവ്യ പറയുന്നു. എല്ലാവരേയും കേൾക്കാൻ മനസുള്ളതിന് കാരണവും അതാണ് എന്നും നവ്യ പറയുന്നു. അതൊരു ഈശ്വരന്റെ സമ്മാനമായി തോന്നി. അതുപോലെ നന്ദനം സിനിമ ഗുരുവായൂരപ്പൻ തന്നെ സമ്മാനമാണ്. അവനവന്റെ കാര്യം അവനവൻ തന്നെ ചിന്തിച്ചത് തീരുമാനം എടുക്കണമെന്നാണ് നടി പറയുന്നത്.











