
പ്രേക്ഷകരുമായി വളരെ അടുപ്പമുള്ള കഥാപാത്രങ്ങള്‍ ചെയ്താണ് നടി നവ്യ നായര്‍ ആരാധകരെ സ്വന്തമാക്കുന്നത്. ഇപ്പോൾ താരം, കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം വീട്ടിൽ വിഷു ആഘോഷിച്ചതിന്റെ ചിത്രങ്ങളും ,വീഡിയോയുമാണ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ വിഷു 2025 എന്ന് തലക്കെട്ടോട് കൂടിയാണ് പുതിയ വീഡിയോ പങ്കുവെച്ച് നവ്യ നായര്‍ എത്തിയത്. നടിയുടെ അനിയനും മകനും കണി കാണുന്നതും അമ്മയും നവ്യയും ചേര്‍ന്ന് പാചകം ചെയ്യുന്നതും വീട്ടിലെ എല്ലാവരും പരസ്പരം കൈനീട്ടം കൊടുക്കുന്നതുമൊക്കെയാണ് വീഡിയോയില്‍.

അച്ഛനും അമ്മയും അനിയനും പിന്നെ അടുത്ത ബന്ധുക്കളും മാത്രമാണ് നടിയുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയത്. പടക്കം പൊട്ടിച്ചും സദ്യയുണ്ടും വളരെ ഗംഭീരമായി തന്നെ വിഷുദിനം ആഘോഷിച്ചു. ഇതിന് താഴെ താരകുടുംബത്തിന് വിഷു ആശംസകളുമായി ആരാധകരുമെത്തി. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും നവ്യയുടെ ഭര്‍ത്താവ് എവിടെ പോയി എന്നാണ് അറിയേണ്ടത്. ‘ചേച്ചി ഹസ്ബന്‍ഡ് എവിടെ’ എന്നാണ് ഒരു ആരാധിക ചോദിച്ചത്. ഇതിനോട് അനുബന്ധിച്ച് സന്തോഷേട്ടനെ കാണാനില്ലല്ലോ എന്തു പറ്റിയെന്ന ചോദ്യങ്ങളും വന്ന് തുടങ്ങി.
അതേസമയം,കഴിഞ്ഞ കുറേ കാലമായി നവ്യ നായരും ഭര്‍ത്താവ് സന്തോഷ് മേനോനും ഒരുമിച്ചല്ല, വേര്‍പിരിഞ്ഞു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. വീട്ടിലെ ആഘോഷങ്ങളിലൊന്നും നവ്യയ്ക്കൊപ്പം ഭര്‍ത്താവിനെ കാണാതെ വന്നതോടെയാണ് ഇത്തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചത്. മാത്രമല്ല മുംബൈയില്‍ നിന്നും നാട്ടിലെത്തി സ്വന്തം വീട്ടില്‍ നിന്നുള്ള ആഘോഷത്തില്‍ സന്തോഷ് പങ്കെടുക്കാറുമുണ്ട്. ഇതെല്ലാം ചേര്‍ത്താണ് നടിയും ഭര്‍ത്താവും തമ്മില്‍ പിണങ്ങിയോ എന്ന ചോദ്യം വരുന്നത്.












