മലയാളത്തിൽ സായി പല്ലവി ഒരു സമയത്ത് തരംഗമായിരുന്നല്ലോ! എന്നാൽ ഇന്ന് ആ നടിയെ മലയാളത്തിൽ കാണുന്നില്ല, കാരണം പറഞ്ഞു നവ്യ നായർ

നമുക്ക് കാലിബർ ഉണ്ടെങ്കിൽ ഏതുകാലത്തും അഭിനയിക്കാൻ കഴിയും, നവ്യ

മലയാളത്തിലെ ഇന്നത്തെ നായികമാരെ കുറിച്ച് പറയുകയാണ് നടി നവ്യ നായർ. മലയളത്തിൽ ഇന്ന് കഴിവുള്ള നിരവധി നടിമാരുണ്ട്, എന്നാൽ അവരൊക്കെ മലയാളത്തിൽ കഴിവ് തെളിയിച്ച് അന്യഭാഷയിലേക്ക് കുടിയേറുന്നവരാണ് കൂടുതലും നവ്യ നായർ പറയുന്നു. അതു കൊണ്ടാണവർക്ക് മലയാളത്തിൽ തുടർച്ചയായി ചിത്രങ്ങളില്ലാത്തതും, ഇപ്പോൾ ഉദാഹരണമായി നടി സായി പല്ലവി, അവർ പ്രേമത്തിൽ അഭിനയിക്കുമ്പോൾ, ഒരു സായി പല്ലവി തരംഗം തന്നെ സൃഷ്ടിച്ചിരുന്നു, നവ്യ പറയുന്നു.

പിന്നീട് തെലുങ്ക്, തമിഴ് ചിത്രങ്ങളിലെ ദൈർഘ്യമേറിയ ഷെഡ്യൂൾ തിരക്ക് കാരണ൦  സായി പല്ലവിയെ  മലയാളത്തിൽ കാണാഞ്ഞത് . അല്ലാതെ  അവർക്ക് കഴിവില്ലാത്തതുകൊണ്ടല്ല , മുമ്പ് ഷീലാമ്മയും, ശാരദാമ്മയും ഞങ്ങളെക്കാൾ കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കാലത്തിന്റെയും അഭിനയ മേഖലയുടെ വ്യാപ്തിയുടെയും ഭാഗമാണത്. അല്ലാതെ കഴിവ് കുറഞ്ഞതുകൊണ്ടോ കൂടിയതുകൊണ്ടോ അല്ല. അന്നത്തെ പ്രായത്തിൽ പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങൾ ഉണ്ടായിട്ടുണ്ട്, നവ്യ പറയുന്നു.

നമുക്ക് കാലിബർ ഉണ്ടെങ്കിൽ ഏതുകാലത്തും അഭിനയിക്കാൻ കഴിയും. നമ്മുടെ മമ്മൂക്കയും ലാലേട്ടനും പ്രതിഭകൊണ്ട് കാലത്തെ അതിജീവിക്കുന്നത് കണ്ടില്ലേ, ഇന്ന് എല്ലാവരും നല്ല ആർട്ടിസ്റ്റുമാരാണ്. എല്ലാ കാലഘട്ടത്തിലും അറിയപ്പെട്ടവർ കഴിവുറ്റവർ തന്നെയാണ്. അഭിനയത്തിന് അന്നും ഇന്നും എന്നൊന്നുമില്ല, നവ്യ കൂട്ടിച്ചേർത്തു.