തന്റെ രഹസ്യ വിവാഹ നിശ്ചയ ചിത്രങ്ങളുമായി നടി നിക്കി ഗല്‍റാണി !!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറുനാടൻ നായികയാണ് നിക്കി ഗൽറാണി. ‘ഇവൻ മര്യാദരാമൻ’ എന്ന ഒരൊറ്റ ചിത്രം മതിയാകും നിക്കിയെ മലയാളികൾക്ക് പരിചയപ്പെടുത്താൻ. 1983, വെള്ളിമൂങ്ങ, ഒരു സെക്കന്റ് ക്‌ളാസ് യാത്ര തുടങ്ങി മലയാളത്തിൽ നിക്കി തിളങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയവയാണ്. ഇപ്പോഴിതാ താരത്തിന്റെ വിവാഹ നിശ്ചയവാർത്തകളാണ് പുറത്തു വരുന്നത്.

നിക്കി ഗല്‍റാണിയും നടന്‍ ആദിയും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മാര്‍ച്ച് 24ന് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം എന്നാണെന്ന് ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തീയതി നിശ്ചയിച്ചിട്ടില്ലായെന്നാണ് സൂചന.

nikki galrani engagement