
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിലെ ചർച്ചകൾ അവസാനിച്ചിട്ടില്ല. മത്സരാർത്ഥികളുടെ വിവരങ്ങളും സീസൺ അനസാനിച്ചതിന് ശേഷമുള്ള വിശേഷങ്ങളും എല്ലാം വലി്യ ചർച്ചയാണ്. ഈ സീസണിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥിയായിരുന്നു നോറ. തകർന്ന ദാമ്പത്യത്തെ കുറിച്ചെല്ലാം ഷോയിൽ നോറ പറഞ്ഞത് പ്രേക്ഷകരെ വിഷമിപ്പിച്ചിരുന്നു. ജെബി എന്ന് വിളിക്കുന്ന ആളുമായി പ്രണയത്തിലാണെന്നും നോറ പറഞ്ഞിരുന്നു.
ഇപ്പോൾ ജെബിയും നോറയും തങ്ങളുടെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. “ഒഫീഷ്യൽ ആയിട്ടില്ല. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഞങ്ങൾ ഒരുമിച്ചാണ്. അടുത്ത് തന്നെ വിവാഹം ഉണ്ടാകുമെന്ന പ്രതീക്ഷിക്കാം”, എന്നാണ് ജെബി പ്രതികരിച്ചത്. മാസ്ക്കിട്ട് മുഖം മറച്ചാണ് അദ്ദേഹം ക്യാമറകൾക്ക് മുന്നിൽ എത്തിയത്. ഫിനാലെ എത്തുന്നത് തൊട്ട് മുമ്പാണ് നോറ ബിഗ് ബോസിൽ നിന്ന് പുറത്തായത്. സീക്രട്ട് റൂമിൽ ആക്കിയ നോറ വീണ്ടും ഒരാഴ്ച കൂടി അവിടെ തുടർന്നെങ്കിലും പിന്നീട് നടന്ന എവിക്ഷനിൽ ഹൗസിൽ നിന്ന് പുറത്താവുകയായിരുന്നു.











