
താര ദമ്പതികൾ ആയ പൂർണിമ ഇന്ദ്രജിത്തിനും, ഇന്ദ്രജിത്തിനും രണ്ടു പെൺകുട്ടികൾ ആണുള്ളത്, പ്രാർത്ഥന, നക്ഷത്ര. ഇപ്പോൾ മക്കളെ കുറിച്ച് പൂർണിമ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. രക്ഷകർത്താക്കൾ ആയാൽ അതുപോലെ വെല്ലുവിളികളും നേരിടേണ്ടി വരാറുണ്ട്. എല്ലാം ഒരു ചലഞ്ചിങ് ആണ്, ഓരോ കുട്ടിയും വളരെ വത്യസ്തരാണ്, അതുകൊണ്ടു തന്നെ അവരുടെ കാഴ്ച്ചപ്പാടുകളും വത്യസ്തമായിരിക്കും. എന്റെ അച്ഛനമ്മമാരെ വെച്ച് നോക്കുമ്പോൾ എന്റെ പാരന്റിംഗിൽ വളരെ വത്യസ്തമുണ്ട്.

കാലത്തിന് അനുയോജ്യമായ അപ്ഡേഷൻ എല്ലാത്തിലും വേണം. ടെക്നോളജി മാത്രമല്ല.ഇപ്പോൾ തന്നെ മൂത്ത മകൾ എന്നോട് പറയുന്നത് രണ്ടാമത്തെ മകളുടെ ഭാഷ അവൾക്ക് പറ്റുന്നില്ലെന്നാണ്. രണ്ട് പേരും തമ്മിൽ അഞ്ച് വർഷത്തെ വ്യത്യാസമേയുള്ളൂ. എന്നാൽ എനിക്ക് പറ്റില്ല അമ്മ, ടൂ മച്ച് എന്ന് അവൾ പറയും. അത്രയും വേഗത്തിലാണ് നമ്മൾ പോകുന്നത്. എന്നാൽ എല്ലാ കാര്യത്തിലും എനിക്ക് സപ്പോർട്ട് ഇന്ദ്രനാണ് പൂർണിമ പറയുന്നു.

മികച്ച സംരഭയ്ക്കുള്ള അവാർഡ് കിട്ടിയപ്പോൾ ആദ്യം വിളിച്ച് എന്നോട് പറയുന്നത് ഇന്ദ്രനാണ്. ഞാൻ ആ ബ്രാൻഡ് തുടങ്ങണം എന്ന് ആദ്യം പറയുന്നതും ഇന്ദ്രൻ തന്നെയാണ്. നിന്റെ പേരായിരിക്കണം ബോർഡിൽ ഉണ്ടാവേണ്ടത് എന്നൊക്കെ പറഞ്ഞപ്പോൾ ഇന്ദ്രനെ നോക്കി ഞാൻ പറഞ്ഞു സത്യമായും എന്നെ ഇഷ്ടമുള്ളത് കൊണ്ടാണോ , അതോ വെറുതെ പറയുകയാണോ എന്ന് ഞാൻ ചോദിച്ചു.ഇന്ദ്രൻ ഫുൾ സപ്പോർട്ട് ആണ് പൂർണിമ പറയുന്നു












