
ഛത്രപതി ശിവാജി മഹാരാജായി സന്ദീപ് സിങ്ങിന്‍റെ പുതിയ ചിത്രത്തിൽ ഋഷബ് ഷെട്ടി. 2027 ജനുവരി 21നാണ് ചിത്രം റിലീസ് പ്രതീക്ഷിക്കുന്നത്.ഹനു-മാൻ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ജയ് ഹനുമാനായി എത്തുന്ന നടന്‍ ഋഷഭ് ഷെട്ടി സന്ദീപ് സിങ്ങിന്‍റെ അടുത്ത ഹിസ്റ്റോറിക്കല്‍ ബയോപിക് ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജിൽ ശിവാജി മഹാരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റലുക്കില്‍ ഛത്രപതി ശിവാജി മഹാരാജായി കൈയിൽ വാളുമായി ഋഷബ് നില്‍ക്കുന്നത് കാണാം.
സന്ദീപ് സിംഗ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ ഹിസ്റ്റോറിക്കല്‍ പടത്തിന്‍റെ പോസ്റ്റർ പങ്കുവെച്ചു. “ഞങ്ങളുടെ ബഹുമാനവും പദവിയും തിരിച്ചുപിടിച്ച ഇന്ത്യയുടെ മഹാനായ യോദ്ധാവിന്‍റെ ഇതിഹാസമായ കഥ അവതരിപ്പിക്കുന്നു – ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്. ഇത് വെറുമൊരു സിനിമയല്ല എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ പോരാടുകയും ശക്തനായ മുഗൾ സാമ്രാജ്യത്തിന്‍റെ ശക്തിയെ വെല്ലുവിളിക്കുകയും ഒരിക്കലും മറക്കാനാവാത്ത ഒരു പൈതൃകം കെട്ടിപ്പടുക്കുകയും ചെയ്ത ഒരു യോദ്ധാവിനെ ആദരിക്കുന്നതിനുള്ള സന്നാഹമാണ്” സന്ദീപ് സിംഗ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതി.
2027 ജനുവരി 21നായിരിക്കും ചിത്രം റിലീസാകുക എന്നാണ് പോസ്റ്ററില്‍ പറയുന്നത്. അതേ സമയം ചിത്രത്തില്‍ ഛത്രപതി ശിവാജിയായി എത്തുന്നതിനെക്കുറിച്ച് ഋഷഭ് ഷെട്ടി പ്രസ്താവനയിലൂടെ പ്രതികരിച്ചു. “ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ് എന്ന ചിത്രം സന്ദീപിന്‍റെ കാഴ്ചപ്പാടില്‍ ഈ ചിത്രം വളരെ ഗംഭീരമായിരുന്നു, ഈ സിനിമ കേള്‍ക്കുമ്പോള്‍ ഞാൻ കണ്ണിമ ചിമ്മാതെ ഇരുന്നു, അവസാനം യെസ് പറഞ്ഞു. ഭാരതത്തിന്‍റെ അഭിമാനമായ ഛത്രപതി ശിവാജി മഹാരാജ് വാക്കുകൾക്ക് അതീതമാണ്. ചരിത്രത്തെ മറികടക്കുന്ന ഒരു ദേശീയ നായകനാണ് അദ്ദേഹം, അദ്ദേഹത്തിന്‍റെ കഥ സ്‌ക്രീനിൽ കൊണ്ടുവരുന്നതിൽ എനിക്ക് അതിയായ അഭിമാനം തോന്നുന്നു” എന്നാണ് ഋഷഭ് പറഞ്ഞത്.











