ഇത് നമ്മുടെ സംയുക്ത തന്നെയാണോ, ആളാകെ മാറി പോയല്ലോ!

Samyuktha Menon latest photos
Samyuktha Menon latest photos

2108 ൽ പുറത്തിറങ്ങിയ ടൊവീനോ തോമസ് ചിത്രം ‘തീവണ്ടി’ യിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോൻ,  തീആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് താരത്തിന് ലഭിച്ചത്. തീവണ്ടിയല്ല താരത്തിന്റെ ആദ്യ ചിത്രമെങ്കിലും നായികയായി എത്തുന്ന ആദ്യ ചിത്രം തീവണ്ടി ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച പിന്തുണയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും താരത്തിന് ലഭിച്ചത്. ലില്ലി എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണു തീവണ്ടിയിലേക്ക് അവസരം ലഭിക്കുന്നത്, തുടർന്നു നിരവധി അവസരങ്ങൾ ആണ് സംയുക്തയെ തേടി എത്തിയത്, ഒരു യമണ്ടൻ പ്രണയ കഥ, കൽക്കി, എടക്കാട് ബറ്റാലിയൻ തുടങ്ങി നിരവധി ചിത്രങ്ങൾ സംയുകതയെ തേടി എത്തി. ജയസൂര്യ നായകനാകുന്ന വെള്ളത്തിലും വി കെ പ്രകാശ് ഒരുക്കുന്ന എറിഡ എന്ന ചിത്രത്തിലുമാണ് സംയുക്ത അഭിനയിക്കുന്നത്.

മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരം തൻറെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഗാലീപേട്ട എന്ന കന്നഡ ചിത്രത്തിൽ ആണ് താരം അഭിനയിക്കുന്നത്. താരത്തിന്റെ ജിം ട്രൈനിങ്ങിനടയിൽ എടുത്ത ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പുത്തൻ ചിത്രങ്ങള കണ്ടതോടെ ഇത് സംയുക്ത തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കാരണം തടികുറഞ് പുതിയ ലുക്കിൽ ആണ് താരം ഇപ്പോൾ. സംയുക്ത തന്നെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ആണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. മികച്ച പ്രതികരണങ്ങൾ ആണ് താരത്തിന്റെ ഈ പുതിയ ചിത്രങ്ങൾക്കും ലഭിക്കുന്നത്.

Samyuktha
Samyuktha

അരോമ സിനിമാസ് & ഗുഡ് കമ്പനിയുടെ ബാനറിൽ അജി മേടയിലും അരോമ ബാബുവും ചേർന്ന് നിർമ്മിക്കുന്ന എറിഡ എന്ന ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. വൈ.വി.രാജേഷ് ആണ് തിരകഥയൊരുക്കുന്നത് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് എസ്.ലോകനാഥനാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ച ബാംഗ്ലൂരിൽ ആരംഭിച്ചിരുന്നു. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഷൂട്ടിംഗ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്‌.